സിദ്ധിഖ് കഥയും തിരക്കഥയും എഴുതി 1996ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹിറ്റ്ലർ. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. മുകേഷ്, സായി കുമാർ, ശോഭന, വാണി വിശ്വനാഥ്, സോമൻ, ജഗദീഷ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
അഞ്ച് സഹോദരിമാരെ വളർത്തുന്ന സഹോദരൻ മാധവൻകുട്ടി എന്ന കഥാപാത്രം ആയി മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മലയാളത്തിൽ വമ്പൻ വിജയം നേടിയ ചിത്രം തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റീമേക്ക് ചെയിതു.
ഇപ്പോൾ ഫേസ്‍ബുക്ക് ഗ്രൂപ്പിൽ ചിത്രത്തെ കുറിച്ചു നടന്ന ചർച്ചയും കുറിപ്പും ആണ് വൈറൽ ആകുന്നത്, കുറിപ്പ് ഇങ്ങനെ
ഒരിടത്തൊരു പെണ്കുട്ടി ട്യൂഷൻ പഠിക്കാൻ പോവുന്നു. ലാൽ കൃഷണ വിരാടിയാരുടെ ഭാഷയിൽ പറഞ്ഞാൽ, കണ്ണിൽ നോക്കി പഠിപ്പിക്കേണ്ട അധ്യാപകൻ നെഞ്ചിൽ നോക്കി പഠിപ്പിക്കുന്നു. ആരുമില്ലാത്ത നേരം നോക്കി അവളെ കയറി പിടിക്കുന്നു. എന്നിട്ട് ചോദിക്കാൻ വരുന്ന അവളുടെ ചേട്ടനോട് പറയുവാ, ‘അവളൊന്ന് ഒച്ച വെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ എന്ന് ‘!
ജനനം മുതൽ വിവാഹം വരെ, sex എന്നോ എന്തിന്, പ്രേമം എന്നു പോലും കേൾപ്പിക്കാതെ, അറിയിക്കാതെ, ചിന്തിപ്പിക്കാതെ ഈ സമൂഹം വളർത്തുന്ന ഒരു പെണ്കുട്ടിക്ക് ആദ്യമായി ഒരു പുരുഷൻ തൊടുമ്പോൾ എന്താണ് തോന്നുക എന്നറിയാമോ?
പകപ്പാവുണ്ടാവാം, അമ്പരപ്പുണ്ടാവാം, കൗതുകം വരെയുണ്ടാവാം. എന്നാൽ ഏറ്റവും കൂടുതൽ ഉണ്ടാവുക അതിഭീകരമായ ഭയമാണ്. ചോര കട്ടപിടിക്കുന്ന, അസ്ഥികൾ മരവിക്കുന്ന തണുപ്പ്. ആ അവളാണ്, ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ എന്നയാൾ പറയുന്നത്. അവളൊരു ഊമ ആയിരുന്നെങ്കിലോ? മെന്റലി റീടാർഡെഡ് ആയിരുന്നെങ്കിലോ? എങ്കിൽ ആ അധ്യാപകൻ ചെയിതത് തെറ്റായിപ്പോയി എന്ന് നമ്മൾ പറഞ്ഞേനെ അല്ലെ? അതാണ്, ഈ സമൂഹത്തിൽ റേപ്പ് ചെയ്യപെട്ടാലും എന്ത് അഭ്യൂസിനിരയായാലും അവളപ്പോ തന്നെ പ്രതികരിക്കണം. അല്ലെങ്കില്‍ അവൾ അർഹിക്കുന്ന എമ്പതി നമുക്കൊക്കെ തോന്നണമെങ്കിൽ സ്വന്തമായൊരു ബോധം അവൾക്കുണ്ടാവരുത്. അല്ലാത്തപക്ഷം ബാക്കിയുള്ളതെല്ലാം അവളുടെ കൂടെ സമ്മതപ്രകാരം നടന്നതാണ്. അതുകൊണ്ടാണല്ലോ #me too ആരോപണങ്ങളോട് നമുക്കിത്ര അസഹിഷണുത.
ചിത്രത്തെ ആധാരമാക്കി എഴുതിയ ഇത്തരത്തിൽ ഉള്ള ഒരു പോസ്റ്റിന് മറുപടി ആയി ആണ് ഈ കമന്റ് വന്നത്, തുടർന്ന് ഈ പോസ്റ്റിന് അനുകൂലവും പ്രതികൂലവും ആയി നിരവധി കമന്റുകൾ വന്നു.
നിങ്ങൾക്ക് അറിയാത്ത, empathise ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ഇത്ര ക്രൂരമായ അഭിപ്രായങ്ങൾ പറയാൻ നിങ്ങളെ പ്രാപതരാക്കുന്നത് എന്താണ്? അല്ലെങ്കില്‍ ആരാണ്? ‘റേപ്പ് നടന്നില്ലാലോ ‘, ‘അവൾക്കും സമ്മതം ആയിരുന്നില്ലേ ‘ എന്നൊക്കെ ചിന്തിക്കുന്നതിനു മുമ്പ് അയാൾ കാണിച്ചത് എത്ര വെല്ല്യ തെമ്മാടിത്തരമാണ് എന്ന് നീയൊന്നും ആലോചിക്കാത്തത് എന്താണ്?
അനിയത്തിയെ അങ്ങേർക്കു തന്നെ കെട്ടിച്ചുകൊടുത്ത ഹിറ്റിലര്‍ മാധവൻ കുട്ടി, അങ്ങേക്കൊരു നീണ്ട നടുവിരൽ നമസ്കാരം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…