വിജയ പരാജയങ്ങൾ നോക്കാതെ എന്തും പറയുന്ന ആൾ ആണ് മോഹൻലാൽ എന്നാണ് വിനയൻ പറയുന്നത്. മറ്റുള്ളവർ തന്റെ പരാജയങ്ങൾ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുമ്പോൾ മോഹൻലാൽ അത് പറയാൻ ഒരു മടിയും കാണിക്കുന്നില്ല എന്നാണ് വിനയൻ പറയുന്നത്.
വിനയന്റെ വാക്കുകൾ ഇങ്ങനെ,
റോപ്പില്‍ പിടിച്ച് താഴേക്ക് ഇറങ്ങുന്ന റിസ്ക് ഏറിയ കഥാപാത്രം അനൂപ് മേനോന്‍ ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സീരിയലില്‍ നിന്നാണ് ഞാന്‍ അനൂപിനെ കണ്ടെത്തുന്നത്. ‘കാട്ടുചെമ്പകം’ പരാജയമായത് കൊണ്ടാകണം അനൂപ് മേനോന് അത് തന്റെ ആദ്യ ചിത്രമെന്ന് പറയാന്‍ മടിയുള്ളതായി തോന്നിയിട്ടുണ്ട്.
എത്ര പരാജയമായാലും അങ്ങനെ വിസ്മരിക്കപ്പെടാന്‍ പാടില്ല. മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രമായി എവിടെയും പറയുന്നത് ‘തിരനോട്ടം’ എന്ന സിനിമയെക്കുറിച്ചാണ് അത് പുറത്തിറങ്ങാത്ത സിനിമയായിട്ടും മോഹന്‍ലാല്‍ അത് പറയും തന്റെ രണ്ടാമത്തെ ചിത്രം ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിട്ടും മോഹന്‍ലാല്‍ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തെക്കുറിച്ച് പറയാറുണ്ട്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…