മോഹൻലാൽ എന്ന നടൻ മലയാളത്തെ വിസ്മയിച്ചപ്പോൾ അതിനൊപ്പം തന്നെ ഒട്ടേറെ സൽപ്രവർത്തികളും ചെയ്യാറുണ്ട്. മോഹൻലാൽ ചെയ്യുന്ന കാരുണ്യ പ്രവർത്തനകൾ പത്രത്തിൽ വന്നാൽ അതിനു വേണ്ടി ഒരു പത്രം തന്നെ ഇറക്കേണ്ടി വരും എന്നായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
സുഹൃത്തുക്കളെയും കഷ്ടതകളിൽ വീണുപോയ സഹപ്രവർത്തകരെയും സഹായിക്കാൻ എന്നും മുമ്പന്തിയിൽ ആണ് മോഹൻലാലിന്റെ സ്ഥാനം. കഴിഞ്ഞ 42 വർഷത്തിലേറെയായി മലയാളം സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നടിയാണ് ശാന്തകുമാരി. ഒട്ടേറെ സുമനസുകൾക്ക് കൈത്താങ്ങായിട്ടുള്ള മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ ശാന്തകുമാരിക്ക് നൂറ് നാവാണ്.
തന്റെ രണ്ടാമത്തെ മകളുടെ വിവാഹം മുടങ്ങി പോകേണ്ടത് ആയിരുന്നു. എന്നാൽ എന്റെ ലാൽ നടത്തിയ സമയോചിതമായ ഇടപെടൽ ആണ് ആ മുടങ്ങിപോകാനിരുന്ന വിവാഹം നടക്കാൻ കാരണം. ഞാൻ ഇപ്പോൾ താമസിക്കുന്ന വീട് മോഹൻലാൽ മുൻകൈ എടുത്തത് കൊണ്ട് അമ്മ സംഘടനാ നിർമിച്ചു തന്നതാണ്.
അമൃത ടിവിയിലെ ലാൽ സലാം ഷോയിൽ വെച്ചാണ് വികാരനിർഭരമായ ഒരു സംഭവം കൂടി ശാന്തകുമാരി വെളിപ്പെടുത്തിയത്. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയുടെ ചിത്രീകരണം നടക്കുമ്പോൾ ഉണ്ടായ സംഭവം ആണ് താരം പറയുന്നത്. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ഫിലോമിന ചേച്ചിയുടെ കാൽ പഴുത്തു കണ്ടാൽ അറപ്പ് തോന്നുന്ന രീതിയിൽ ആണ് ഇരുന്നത്. ആർക്കും അതുകാണുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നും.
എന്നാൽ ഫിലോമിന ചേച്ചിയെ എടുത്തു കൊണ്ടുപോകുന്ന ആ സീൻ ഒരു മടിയും കൂടാതെ അറപ്പും വെറുപ്പും കൂടാതെയാണ് ലാൽ ചെയ്തത്. മറ്റൊരു താരത്തിനും അത് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ആ സംഭവത്തിൽ വല്ലാത്തൊരു ഇഷ്ടവും വാത്സല്യവും തോന്നിയ നിമിഷം ആയിരുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…