മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന നായികമാരിൽ മുൻ നിരയിൽ ആണ് അനു സിതാരയുടെ സ്ഥാനം, കയ്യടി നേടിയ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അനു, മലയാള സിനിമയിലെ ശാലീന സൗന്ദര്യം ഉള്ള നായികമാരിൽ ഒരാൾ ആണ്.
നീണ്ടകാലത്തെ പ്രണയത്തിന് ശേഷം ആയിരുന്നു അനു സിത്താര വിഷ്ണുവിനെ വിവാഹം കഴിച്ചത്, സിനിമയിൽ താരമായി നിൽക്കുമ്പോഴും മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താൻ എന്ന് പലപ്പോഴും പല അഭിമുഖങ്ങളിലും നടി വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ഓണ്ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനു പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
ഭർത്താവ് വിഷ്ണു നായകൻ ആയ ചിത്രവും മമ്മൂട്ടി നായകൻ ആയ ചിത്രവും ഒരേ ദിവസം റിലീസിന് എത്തിയാൽ ആരുടെ ചിത്രമായിരിക്കും കാണുക എന്നായിരുന്നു അവതാരകൻ ചോദിച്ചത്,
മമ്മൂട്ടി ചിത്രമായിരിക്കും താൻ ആദ്യം കാണുക എന്നായിരുന്നു മറുപടി.
വിഷ്ണു ചേട്ടൻ നായകനായി എത്തുന്ന ചിത്രത്തിന്റെ കഥ എനിക്ക് അറിയാൻ കഴിയും, ഷൂട്ടിങ് ലൊക്കേഷനിൽ ഞാൻ കാണും, പ്രിവ്യൂവും കാണാൻ ഉള്ള അവസരമുണ്ടാവും എന്നാൽ മമ്മൂട്ടി ചിത്രം അങ്ങനെ ആയിരിക്കില്ലല്ലോ എന്നായിരുന്നു അനു സിത്താര നൽകിയ മറുപടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…