ആദ്യകാലത്ത് തമിഴ് സിനിമയിൽ കൊച്ചു ചിത്രങ്ങളിലെ വേഷത്തിൽ കൂടിയാണ് വിക്രം എന്ന ചിയാൻ വിക്രം അഭിനയ ലോകത്ത് എത്തുന്നത് എങ്കിൽ കൂടിയും ശ്രദ്ധേയമായ വേഷം ലഭിച്ചത് മമ്മൂട്ടി നായകനായി എത്തിയ മലയാളം ചിത്രം ദ്രുവത്തിൽ കൂടി ആയിരുന്നു. തുടർന്ന് സൈന്യം, ഇന്ദ്രപ്രസ്ഥം അടക്കം മൂന്ന് ചിത്രങ്ങൾ മമ്മൂട്ടിക്ക് ഒപ്പം ചെയ്യാൻ ഉള്ള അവസരം വിക്രത്തിന് ഉണ്ടായി.
തന്റെ പുത്തൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ വിക്രം റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താൻ കടുത്ത മമ്മൂട്ടി ആരാധകൻ ആണ് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയത്. എന്നാൽ, തന്റെ ഭാര്യ, താൻ കണ്ട ഏറ്റവും വലിയ ലാലേട്ടൻ ആരാധിക ആണെന്നും വിക്രം പറയുന്നു.
അവൾ എല്ലാ മോഹൻലാൽ ചിത്രങ്ങളും കാണും തന്നോടും കാണാൻ പറയും, അങ്ങനെ മോഹൻലാൽ ചിത്രങ്ങൾ കണ്ട് ലാലേട്ടനോടുള്ള ഇഷ്ടം ഉണ്ടായത് എന്നും ഇപ്പോൾ മമ്മൂക്കയോടും ഇഷ്ടം ലാലേട്ടനോടും ഇഷ്ടം എന്നാണ് വിക്രം പറയുന്നത്.
അതുപോലെ തന്നെ മകന് താൻ എല്ലാ വിധ സ്വാതന്ത്ര്യവും നൽകിയിരുന്നു എന്നും അവനെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുക എന്നുള്ളതാണ് ആഗ്രഹം എന്നും എന്നാൽ എന്നാണ് അത് നടക്കുന്നത് എന്ന് അറിയില്ല എന്നും വിക്രം പറയുന്നു. അവന്റെ മൂന്ന് ഹിറ്റുകൾ ഉണ്ടായ ശേഷം മാത്രമേ താൻ അവനെ വെച്ച് പടം ചെയ്യുക ഉള്ളൂ വിക്രം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…