അജയ് കുമാർ എന്ന മലയാളി നടനെ അങ്ങനെ അറിയാൻ വഴിയില്ല, ഗിന്നസ് പക്രുവിന്റെ യദാർത്ഥ പേര് അജയ് കുമാർ എന്നായിരുന്നു, അത്ഭുത ദ്വീപ് എന്ന ചിത്രത്തിൽ നായകനായി മുഴുനീള കഥാപാത്രം അവതരിപ്പിച്ച പക്രുവിന് ഏറ്റവും ഉയരം കുറഞ്ഞ നടനുള്ള ഗിന്നസ് റെക്കോർഡും നേടി കൊടുത്തിട്ടുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനും ഗിന്നസ് പക്രു തന്നെ.
1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഒരു മകളും പക്രുവിന് ഉണ്ട്.
പക്രു ആദ്യമായി നിർമാതാവും ആയിരിക്കുകയാണ് ഫാൻസി ഡ്രസ്സ് എന്ന ചിത്രത്തിൽ കൂടി, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് വൈകാരികമായ തന്റെ ജീവിതത്തെ കുറിച്ച് പക്രു മനസ്സ് തുറന്നത്,
ഗിന്നസ് പക്രുവിന്റെ വാക്കുകൾ ഇങ്ങനെ,
‘സത്യം പറഞ്ഞാൽ എന്റെ മൂത്ത മോളുടെ മുഖം കണ്ട ആ ദിവസമാണ് ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്, പക്ഷെ പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രമേ അവൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ, അവളുടെ ജനനവും അവളുടെ മരണവുമാണ് ജീവിതത്തിൽ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയിത സന്ദർഭങ്ങൾ, രണ്ടാമത്തെ മകൾ ദീപ്ത കീർത്തിയെ കാണുമ്പോൾ എല്ലാവരും പറയും ആദ്യത്തെ മോൾ പുനർജനിച്ചത് ആണെന്ന്, അത് അങ്ങനെ തന്നെയായിരിക്കട്ടെയെന്ന് ഞാനും കരുതി’.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…