മലയാള സിനിമയിലെ നെടുംതൂണുകൾ ആയ നടന്മാർ ആണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയിലെ ചരിത്ര കഥകൾക്ക് ചുക്കാൻ പിടിക്കുന്ന തിരക്കഥാകൃത്ത് ആണ് എംടി വാസുദേവൻ നായർ. മൂവരെയും ഒരുമിപ്പിച്ച് ഒരു വമ്പൻ ചിത്രം ചെയ്യാൻ ഉള്ള പ്ലാൻ ഉണ്ടായിരുന്നു എന്ന് സിബി മലയിൽ പറയുന്നു.
ചിത്രത്തിന്റെ പ്രാരംഭ ഘട്ട ശ്രമങ്ങൾ സിബി മലയിൽ നടത്തുകയും തുടർന്ന് ലൊക്കേഷനുകൾ നോക്കുകയും ചെയിതിരുന്നു. ജൂലിയസ് സീസർ ആയിരുന്നു മലയാളത്തിൽ ചെയ്യാൻ ഇരുന്ന ആ ചിത്രം. അന്നത്തെ ഒരു ബാഹുബലി തന്നെ ആയിരുന്നു സിബി മലയിൽ പ്ലാൻ ചെയിതിരുന്നത്.
എന്നാൽ, ചിത്രത്തിന്റെ തിരക്കഥ രചിക്കുന്ന ഘട്ടത്തിൽ ആണ് അത്തരത്തിൽ ഉള്ള ഒരു ചിത്രം ചെയ്യാൻ ഉള്ള ബജറ്റ് അന്നത്തെ കാലത്ത് ഭീമമായി വരും എന്നും അതുകൊണ്ട് തന്നെ നടക്കാതെ പോകുകയും ആയിരുന്നു.
ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത് ഇങ്ങനെ,
എംടി സാറിന്റെ അടുത്ത് ഒരു സിനിമ ചെയ്യാനായി ചെല്ലുമ്പോൾ ആദ്യം പറഞ്ഞത് ‘ജൂലിയസ് സീസർ’ മലയാളത്തിൽ ചെയ്യാമെന്നാണ്, മൾട്ടി സ്റ്റാർ ചിത്രമായി മമ്മൂട്ടിയും മോഹൻലാലും അടക്കമുളള താരങ്ങളെ ഉൾപ്പെടുത്തി, അന്നത്തെ ഒരു ‘ബാഹുബലി’ എന്ന് പറയാവുന്ന സിനിമ. അതിന് വേണ്ടി ആലോചന തുടങ്ങുകയും ലൊക്കേഷൻ അന്വേഷിച്ചു പല സ്ഥലങ്ങൾ പോയി കാണുകകയും ചെയ്തു. പിന്നീട് തിരക്കഥ എഴുതുന്ന അവസരത്തിലാണ് ആ ചിത്രത്തിന്റെ ബജറ്റ് വിചാരിച്ചതിനേക്കാൾ കൂടുമെന്ന് മനസിലായത്. അന്നത്തെ കൊമേർഷ്യൽ വയബിലിറ്റിക്ക് പറ്റാത്ത ചിത്രമായി തോന്നിയത് കൊണ്ട് തൽക്കാലത്തേക്ക് മാറ്റി വെക്കുകയായിരുന്നു. – സിബി മലയിൽ
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…