മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരപ്രഭയുള്ള താരമാണ് മോഹൻലാൽ. ഹിറ്റ് ചിത്രങ്ങളുടെ നീണ്ട നിര നോക്കിയാൽ മറ്റൊരു മലയാളി താരത്തിനും മോഹൻലാലിന്റെ ഏഴയലത്ത് എത്താൻ കഴിയില്ല എന്നുള്ളതാണ് നഗ്ന സത്യം. 1986 ൽ പുറത്തിറങ്ങിയ രാജാവിന്റെ മകനിൽ കൂടി സൂപ്പർസ്റ്റാർ പദവി നേടിയ മോഹൻലാൽ. തുടർ വർഷങ്ങളിൽ വമ്പൻ വിജയങ്ങൾ നേടി മുന്നേറി.
പരാജയം ആകും എന്ന് കരുതിയിട്ടും അതിനു മുകളിൽ അപ്രതീക്ഷിത വിജയങ്ങൾ നേടിയ ഒട്ടേറെ ചിത്രങ്ങൾ മോഹൻലാലിനുണ്ട്. അങ്ങനെ ഒരു ചിത്രം ആണ് സിബി മലയിൽ – ലോഹിതദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ ഹിസ് ഹൈനിസ് അബ്ദുള്ള ‘ . അത് വരെ കണ്ട മോഹന്‍ലാലില്‍ നിന്ന് മാറി മറ്റൊരു മുഖം മോഹന്‍ലാലില്‍ ദൃശ്യമായപ്പോള്‍ സിനിമ സാമ്പത്തിക വിജയം സൃഷ്ടിക്കില്ലെന്ന് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത സെവന്‍ ആര്‍ട്സ് മോഹന്‍ ഉള്‍പ്പടെയുള്ളവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.
ചടുലമായ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ സംഗീത പ്രാധാന്യമുള്ള ഒരു കുടുംബന്തരീക്ഷത്തിന്റെ കഥയിലേക്ക് വരുമ്പോള്‍ ആളുകള്‍ എങ്ങനെ അതിനെ സ്വീകരിക്കും എന്നായിരുന്നു വിതരണക്കാരുടെ ഭയം. എന്നാല്‍ എല്ലാ വിശ്വാസങ്ങളും കാറ്റില്‍ പറത്തി കൊണ്ട് മോഹന്‍ലാല്‍ ചിത്രം ‘ഹിസ് ഹൈനസ് അബ്ദുള്ള’ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായി മാറി.
നൂറോളം ദിവസം പിന്നിട്ട ചിത്രം മലയാള സിനിമയുടെ മെഗാ വിജയമായപ്പോള്‍ മോഹന്‍ലാലിന്‍റെ കഥാപാത്ര മാറ്റം കണ്ട സിനിമ കൂടിയായി ‘ഹിസ് ഹൈനസ് അബ്ദുള്ള മാറി’. മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സ് നിര്‍മിച്ച ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെ അഭിനയിച്ചിരുന്നു.
നെടുമുടി വേണു തിക്കുറുശ്ശി സുകുമാരന്‍ നായര്‍ കരമന ജനാര്‍ദ്ദനന്‍ ജഗദീഷ് ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ഗൗതമി നായികയായ ചിത്രം സംഗീതത്തിന് പ്രാധാന്യം നല്‍കിയ സിനിമയായിരുന്നു. കൈതപ്രം – രവീന്ദ്രന്‍ ടീമിന്‍റെതായിരുന്നു ഗാനങ്ങള്‍.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…