മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ, അതുപോലെ തന്നെ ഒട്ടേറെ താരങ്ങൾ ആരാധിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ. നടൻ എന്നതിൽ ഉപരി ഗായകൻ ആയും, നിർമാതാവ് ആയും എല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ആൾ ആണ് മോഹൻലാൽ. പകരം വെക്കാൻ കഴിയാത്ത ഒട്ടേറെ വേഷങ്ങൾ പകർന്നാട്ടം നടത്തിയ മോഹൻലാൽ, ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ കൂടിയാണ്.
താരങ്ങൾ ആരൊക്കെ ആയാലും മോഹൻലാലിനെ കുറിച്ച് പറയുന്ന വിശേഷങ്ങൾ ഏറെയാണ്, എന്നാൽ മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആയ പ്രിയദർശൻ.
പ്രിയദർശൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ,
” മോഹൻലാൽ ഒരു ജീനിയസ് ആണ്, ഒരു കാര്യവും മുൻകൂട്ടി തീരുമാനിച്ചു ചെയ്യുന്ന സ്വഭാവം ലാലിന് ഇല്ല, ചെറിയ ഒത്തിരി സ്വാപ്നങ്ങൾ മനസിൽ കൊണ്ടുനടക്കുന്ന ആൾ ആണ് ലാൽ.
ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന് ലാൽ തന്നെ എല്ലാവരെയും അറിയിച്ചപ്പോൾ അത്ഭുതം തോന്നി, എന്നാൽ ലാൽ ഈ ആഗ്രഹം എന്നോട് പത്ത് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാണ്, പിന്നീട് ഞാൻ അതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഒരു സിനിമ ഇതുവരെ ഉണ്ടായില്ല എന്നും പറഞ്ഞു.
പിന്നീട് മരക്കാർ ലൊക്കേഷനിൽ വെച്ചാണ് ലാൽ ബറോസിന്റെ കഥ എന്നോട് പറയുന്നത്, കൂടെ ഉണ്ടാവില്ലേ എന്ന ചോദ്യവും, ഈ സിനിമ ചെയ്യാൻ നിനക്ക് കഴിയും എന്നായിരുന്നു ഞാൻ പറഞ്ഞത്.
മോഹൻലാൽ മികച്ച ഒരു സംവിധായകൻ ആകും എന്നാണ് എന്റെ വിശ്വാസം, സിനിമയിലെ എല്ലാ മേഖലയെ കുറിച്ചും അറിയാവുന്ന ആൾ ലാൽ, അങ്ങനെ ആകുമ്പോൾ മോശം സംവിധായകൻ ആകാൻ വഴിയില്ല” പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…