മോഹൻലാൽ എന്ന നടനെ ഇഷ്ടമില്ലാത്ത ആളുകൾ കേരളത്തിൽ വിരളം ആയിരിക്കും. മനസിൽ മോഹൻലാൽ എന്ന നടനോടുള്ള ആരാധനയുള്ള ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.
എന്നാൽ മോഹൻലാൽ എന്ന നടനോടുള്ള ആരാധന മൂലം മോഹൻലാൽ കഥാപാത്രങ്ങളും ചിത്രത്തിൽ ഉപയോഗിച്ച സാധനങ്ങൾ സൂക്ഷിക്കാൻ മ്യൂസിയം ഉണ്ടാക്കിയ ഒരു ആരാധകൻ. മോഹൻലാൽ അവതരിച്ച കഥാപാത്രം ഉപയോഗിച്ച വാഹനങ്ങൾ തേടിപ്പോയ ഒരു ആരാധകൻ.
6 വർഷത്തെ അധ്വാനത്തിന് ഒടുവിൽ ടോബിൻ ജോസഫ് എന്ന മോഹൻലാൽ ആരാധകന്റെ ഇരുനില വീട് മ്യൂസിയമായി ഒരുങ്ങുകയാണ്. അങ്ങനെ വേറിട്ട വഴിയിലൂടെ 6 വർഷം കൊണ്ട് വിസ്മയമൊരുക്കുകയാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോബിൻ ജോസഫ്.
മാമ്മൂട് കണിച്ചുകുളം ‘ഹോം ഓഫ് ജോയ്’ വീട്ടിലൊരുങ്ങുന്ന മംഗലശ്ശേരി മ്യൂസിയത്തിൽ മോഹൻലാലിന്റെ ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും മംഗലശ്ശേരി നീലകണ്ഠൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ പുനർജനിക്കുന്നു.
ഇരുനില വീട്ടിലെ ക്രമീകരണങ്ങൾ ഇങ്ങനെ, താഴത്തെ ഭാഗം ‘ദേവാസുര’ത്തിനും മുകൾനില ‘രാവണപ്രഭു’വിനും മാറ്റിവച്ചിരിക്കുന്നു. ഇരുസിനിമകളിലെയും കഥാപാത്രങ്ങളുടെ 25 ഫൈബർ പ്രതിമകൾ ഉണ്ട്. ചിലത് ചലിക്കുന്ന പ്രതിമകളാണ്. ഇരുപതോളം ചിത്രങ്ങളും മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിന്റെ പണി പൂർത്തിയാകുന്നതേയുള്ളൂ.
മോഹൻലാലിന്റെ ആരാധകനായ അച്ഛൻ ജോയ് തോമസിന്റെ ഓർമയ്ക്കു കൂടിയാണ് ടോബിൻ മ്യൂസിയം തയാറാക്കുന്നത്. ‘ദേവാസുര’ത്തിൽ മോഹൻലാൽ ഉപയോഗിച്ച ജീപ്പും ഈ മ്യൂസിയത്തിലുണ്ട്. പാലക്കാട് മുടപ്പല്ലൂരിലെ മോഹൻലാലിന്റെ മറ്റൊരു ആരാധകനായ ശശീന്ദ്രനിൽ നിന്നാണ് ജീപ്പ് ലഭിച്ചത്.
‘ദേവാസുര’ത്തിന്റെ ഇരുപത്തിയാറാം വാർഷികത്തിൽ മ്യൂസിയം തുറക്കുന്നതിനൊപ്പം ടോബിൻ കഥയും തിരക്കഥയും എഴുതിയ 30 മിനിറ്റ് ഹ്രസ്വചിത്രം കൂടി പ്രദർശനത്തിനെത്തും. മോഹൻലാൽ ആരാധകനായ ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…