അഭിനയ മികവ് കൊണ്ടും തന്റേതായ പ്രയത്‌നം കൊണ്ടും തമിഴ് സിനിമയിൽ ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന നടനാണ് വിജയ് സേതുപതി, വിജയ് സേതുപതിക്ക് തമിഴിന് ഒപ്പം കേരളത്തിലും വലിയ ആരാധക നിര തന്നെയുണ്ട്.
കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന് താരം പലപ്പോഴും പല വേദികളും അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
സഹ നടൻ ആയും ഡബ്ബിങ് ആർട്ടിസ്റ്റ് ആയും ഒക്കെ പ്രവർത്തിച്ച് സിനിമയിൽ എത്തിയ വിജയ് സേതുപതി, മോഹൻലാൽ ചിത്രത്തിന് വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പ്രവാസിയുടെ ദുരിത ജീവിതം ആസ്പദമാക്കി സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ ടീമിന്റെ വരവേൽപ്പ്, മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്.
അന്നത്തെ കാലത്ത് മലയാളം ചിത്രങ്ങൾ തമിഴ് ചാനലുകളിൽ ഡബ്ബ് ചെയ്ത് സംപ്രേഷണം ചെയ്യുമായിരുന്നു, വരവേൽപ്പ് ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന് വേണ്ടി ശബ്ദം നൽകിയത് വിജയ് സേതുപതി ആയിരുന്നു. മലയാള സിനിമകളെ വളരെയധികം ഇഷ്ടപ്പെടുന്ന വിജയ് സേതുപതിയുടെ ഇഷ്ട താരങ്ങൾ മോഹൻലാൽ, തിലകൻ, മുരളി എന്നിവർ ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…