മലയികളുടെ ഇഷ്ട താരങ്ങൾ ആണ് മോഹൻലാലും വിനീത് ശ്രീനിവാസനും. ഗായകനായി എത്തിയ ശേഷം നടനും നിർമാതാവും സംവിധായകനും ഒക്കെയായി തിളങ്ങിയ താരം ആണ് വിനീത് ശ്രീനിവാസൻ.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ ആയ ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ കാലാപാനി ലൊക്കേഷനിൽ ഉണ്ടായ സംഭവത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ,
‘കാലാപാനി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ അച്ഛനൊപ്പം പോയിരുന്നു അന്ന് അവിടെ ലാല്‍ അങ്കിളിന്റെ ബര്‍ത്ത്ഡേ ഫങ്ങ്ഷന്‍ നടക്കുന്നുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോള്‍ ലാല്‍ അങ്കിളിനെ ഞാന്‍ നോക്കി നില്‍ക്കുകയായിരുന്നു എനിക്കൊന്നു മിണ്ടാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് ആലോചിച്ചു പറഞ്ഞതുമില്ല.
അവിടെ ചുറ്റും ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ അത് കൊണ്ട് മാറി നിന്നു. ലാല്‍ അങ്കിളിനോട് രണ്ട് വാക്ക് എങ്കിലും സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നായിരുന്നു മനസ്സില്‍. ഭക്ഷണം കഴിഞ്ഞു കൈ കഴുകന്‍ നില്‍ക്കുമ്പോള്‍ ലാല്‍ അങ്കിള്‍ അടുത്ത് വന്നു നിന്ന് കൈ കൈ കഴുകുന്നു.
എന്നിട്ട് എന്നോട് ചോദിച്ചു.’ നീ എന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതിരുന്നത്’ ശരിക്കും എനിക്ക് അതൊരു ഞെട്ടലായിരുന്നു’ – വിനീത് ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…