ഞാനൊരു നല്ല സംവിധായകൻ ആകുമെന്ന് ആദ്യം പറഞ്ഞത് ലാലേട്ടൻ; ലാൽ ജോസ് പറയുന്നത് ഇങ്ങനെ..!!
സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. മമ്മൂട്ടി ആണ് ആദ്യ ചിത്രത്തിൽ നായകനായി എത്തിയത്. ദിലീപിനെ നായകനായി ഒരുക്കിയ മീശമാധവൻ അതുപോലെ തന്നെ യുവ പ്രേക്ഷകർക്ക് ഹൃദയം ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളും ലാൽ ജോസിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.
നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം മാത്രമേ സംവിധാനം ചെയിതിട്ടുള്ളുവെങ്കിലും കമലിന്റെ അസിസ്റ്റന്റ് ആയിരുന്നപ്പോൾ മോഹൻലാലിനൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ ജോലി ചെയ്യാൻ ലാൽ ജോസിന് സാധിച്ചു.
താനൊരു നല്ല സംവിധായകൻ ആകും എന്ന് ആദ്യം പ്രവചിച്ചത് മോഹൻലാൽ ആണെന്നാണ് ലാൽ ജോസ് പറയുന്നത്. ഒരു മറവത്തൂർ കനവ് എന്ന സിനിമയുടെ വിജയാഘോഷം സിബി മലയിൽ ഒരുക്കിയ സമ്മർ ഇൻ ബേത്ലഹേം എന്ന സിനിമയുടെ സെറ്റിൽ നടന്നപ്പോൾ ആണ് സിബി മലയിൽ ഈ കാര്യം വെളിപ്പെടുത്തിയത് എന്ന് ലാൽ ജോസ് പറയുന്നു.
ലാലേ, നിങ്ങൾ അധികകാലം സിനിമയിൽ ഉണ്ടാവില്ലായെന്ന് അവർക്ക് അറിയാം; മോഹൻലാലിനോട് ഇന്നസെന്റ് പറഞ്ഞത്..!!