1984 ൽ നിർമാതാവായി വെള്ളം എന്ന ചിത്രത്തിൽ കൂടി സിനിമ മേഖലയിൽ എത്തിയ ദേവൻ ആദ്യം അഭിനയിച്ച ചിത്രം കയ്യും തലയും പുറത്തിടരുത് എന്ന് ചിത്രത്തിൽ കൂടി ആയിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകവേഷത്തിൽ എത്തിയ ദേവൻ തുടർന്ന് തെന്നിന്ത്യൻ സിനിമയിൽ തിരക്കേറിയ വില്ലൻ കൂടി ആയി മാറുക ആയിരുന്നു.
എന്നാൽ മലയാളത്തിലെ വില്ലന്മാരിൽ ഏറ്റവും കൂടുതൽ സുന്ദരനും ദേവൻ ആണെന്ന് പറയാം. പല നടിമാരും തന്റെ സൗന്ദര്യം കണ്ടു വില്ലനായി വരുന്നതിൽ എതിർപ്പ് പറഞ്ഞിട്ടുണ്ട് എന്നും ദേവൻ പറയുന്നു. മേക്കപ്പ് ഇല്ലാതെ വേഷങ്ങൾ ചെയ്യാൻ കെൽപ്പുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് ദേവൻ. അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തനിക്ക് സൗന്ദര്യം ഒരു ശാപവുമായി തോന്നിയ നിമിഷങ്ങളെ കുറിച്ച് മനസ്സ് തുറന്നത്.
അദ്ദേഹം പറയുന്നത് ഇങ്ങനെ..
തന്റെ സൗന്ദര്യം ശാപമായി തോന്നിയ നിമിഷങ്ങൾ ഉണ്ട്. സൗന്ദര്യം കാരണം പല നടിമാരും താൻ വില്ലനായി അഭിനയിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആരാധന മൂത്തു ഒരിക്കൽ ഒരു യുവതി എന്റെ അടുത്തെത്തി അവരുടെ ആവശ്യം പറഞ്ഞത് കേട്ടപ്പോൾ ശെരിക്കും നേട്ടം ഉണ്ടാക്കി. താൻ കടുത്ത ആരാധികയാണ് താങ്കളുടേത് എന്നും എനിക്ക് ദേവന്റെ രക്തത്തിൽ ഉള്ള കുഞ്ഞു പിറക്കണം എന്നും ആയിരുന്നു യുവതിയുടെ ആവശ്യം. അവസാനം ഒട്ടേറെ സമയം സംസാരിച്ചു തന്നെ കൊണ്ട് കഴിയില്ല എന്ന് പറഞ്ഞു യുവതിയെ തിരിച്ചു അയക്കുക ആയിരുന്നു എന്ന് ദേവൻ പറയുന്നു.
അതുപോലെ തന്നെ മമ്മൂട്ടി മോഹൻലാൽ എന്നിവർ നമ്മുടെ അഭിനന്ദനങ്ങൾ ആണെന്നും അന്യഭാഷയിൽ ഇത്രയേറെ നന്നായി അഭിനയിക്കുന്ന താരങ്ങൾ ഒന്നും ഇല്ല. അന്യഭാഷയിൽ ചെല്ലുമ്പോൾ മമ്മൂട്ടിയും മോഹൻലാലിനെയും കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ നമുക്ക് അഭിമാനം തോന്നും എന്ന് ദേവൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…