മലയാളികൾ എന്നും ഓർമയിൽ സൂക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് ജയൻ. കാരണം സിനിമക്ക് ജീവിതം ഹോമിച്ച താരമാണ് ജയൻ. സംവിധായകൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞ സീൻ കൂടുതൽ പെർഫെക്ഷൻ വേണം എന്നുള്ള ജയന്റെ വാശിയിൽ അദ്ദേഹം ആ സീൻ വീണ്ടും ചെയുന്നത്.
എന്നാൽ കോളിളക്കത്തിൽ കൂടി ജയൻ എന്ന അസാമാന്യമായ കഠിനാധ്വാനിയായ താരം ഓർമ്മയായി. ജൂലൈ 25 നു ആണ് അദ്ദേഹത്തിന് ജന്മദിനം. ഇന്ന് ജയൻ ജീവിച്ചിരുന്നു എങ്കിൽ 82 വയസ്സ് ആയേനെ.
ഡ്യൂപ്പുകൾ ഇല്ലാതെ അഭിനയിക്കാൻ ധൈര്യം കാണിച്ച ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ കൂടി ആണ് ജയൻ. ജയന്റെ മാതാപിതാക്കളോട് ഒരു ആൽമരം നട്ടാൽ കുഞ്ഞു പിറക്കും എന്ന് പറയുകയും അത്തരത്തിൽ സന്യാസി പറഞ്ഞ ആൽമരം നട്ടപ്പോൾ ജനിച്ച ആൾ ആണ് ജയൻ.
ശാന്തി വിള ദിനേശ് തന്റെ യൂട്യൂബ് ചാനൽ വഴി ആണ് അറിയാക്കഥകൾ പറഞ്ഞത്. ജനിക്കുമ്പോൾ തന്നെ നമുക്ക് കാണാൻ ഭാഗത്തു മറുക് ഉണ്ടേൽ ഭാഗ്യം ആണെന്ന് പറയുന്നത്. അത്തരത്തിൽ ജയന് മുതുകിൽ ചുവന്ന വലിയ മറുക് ഉണ്ട്. അതുപോലെ സാക്ഷാൽ മോഹൻലാലിനും മുതുകത്ത് മഞ്ഞ നിറത്തിൽ ഉള്ള മറുകുണ്ട്.
ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു ജയൻ സിനിമയിൽ വരുന്നത്. അന്ന് തിളങ്ങി നിന്ന താരം ജയഭാരതി ആയിരുന്നു ജയനെ സിനിമയിലെക്ക് ശുപാർശ ചെയ്തത്. ജയന്റെ തുടക്കകാലത്തിൽ ഒട്ടേറെ സിനിമകളിൽ ജയന് വേണ്ടി ജയഭാരതി റെക്കമെന്റേഷൻ ചെയ്തു. ബേബി അണ്ണൻ എന്നായിരുന്നു ജയനെ ജയഭാരതി വിളിച്ചിരുന്നത്.
മലയാളത്തിൽ ജയന് ഉണ്ടേൽ സിനിമക്ക് പ്രേക്ഷകർ ഒഴുകി എത്തുന്ന കാലം ആയിരുന്നു. 1980 ൽ ജയൻ വാങ്ങിക്കുന്ന പ്രതിഫലം 75000 രൂപ ആയിരുന്നു. 25000 രൂപ ആണ് അഡ്വാൻസ് ആയി വാങ്ങുന്നത്. എന്നാൽ ആ പണം എറണാകുളത്ത് ഉള്ള നടിയും ഒരു അച്ചായനും കൂടി ആണ് വാങ്ങുന്നത്. പിൽക്കാലത്തിൽ നടി ആ പൈസ കൊണ്ട് കുറച്ചു സിനിമകൾ ഒക്കെ നിർമ്മിച്ചിരുന്നു.
എന്നാൽ എങ്ങും എത്തിയില്ല. കാരണം ശാപം പേറിയ പണം ആയിരുന്നു അത്. ഉറക്കം കളഞ്ഞും ജീവിതത്തിൽ ഒട്ടേറെ കഷ്ടപ്പെട്ടും ജയൻ നേടിയ പണം മുഴുവൻ ആ നടിയുടെ കയ്യിലായി. ആര് വർഷങ്ങൾ കൊണ്ട് ജയൻ ഉണ്ടാക്കി എടുത്ത സ്ഥാനം മറ്റാർക്കും ഉണ്ടാക്കാൻ കഴിഞ്ഞട്ടില്ല.
ഒരു പത്ത് വര്ഷം കൂടി ജയൻ ജീവിച്ചിരുന്നു എങ്കിൽ ജോഷി സാറിനൊപ്പം ചേർന്ന് പത്ത് മുപ്പത് സിനിമകൾ എങ്കിലും ചെയ്തേനെ. ജയൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. മദ്രാസിൽ എഴുപത്തിയയ്യായിരം രൂപ മുടക്കി ഒരു സ്ഥലം വാങ്ങിയിരുന്നു ജയൻ.
അതിൽ വീട് പണിത ശേഷം അമ്മയെയും കൊണ്ട് അങ്ങോട്ട് താരം മാറാനും വിവാഹം കഴിക്കാനും ജയന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് പൈസ ജയന്റെ കയ്യിൽ നിന്നും പോയിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…