മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അടക്കം അഭിനയിക്കുകയും നർത്തകനുമാണ് വിനീത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ സ്ഥാനം നേടിയ വിനീത്, 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വിനീത് സിനിമ ലോകത്തിലേക്ക് എത്തുന്നത്.
അഭിനയ ജീവിതത്തിൽ 35 വർഷങ്ങൾ പിന്നിടുമ്പോൾ സുപ്രധാന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് വിനീത്. ബലാൽസംഗ രംഗങ്ങളിൽ ഇനി അഭിനയിക്കില്ല എന്നാണ് വിനീത് ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
വിനീതിന്റെ വാക്കുകൾ ഇങ്ങനെ,
”അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. വിനീത് വ്യക്തമാക്കി.
ഈ അടുത്ത കാലത്ത് ചെറിയ കുട്ടികളെ പീഡിപ്പിക്കുന്ന സൈക്കിക്ക് ഡോക്ടറുടെ വേഷത്തിൽ അഭിനയിക്കാൻ ഓഫർ ലഭിച്ചു എങ്കിലും പിന്മാറുക ആയിരുന്നു എന്നും അത്തരത്തിൽ ഉള്ള വേഷങ്ങൾ ഇപ്പോൾ വന്നാൽ രണ്ടാമത് ഒന്ന് ചിന്തിക്കാറുണ്ട് എന്നുമാണ് വിനീത് പറയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…