മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അഭിനയത്രി എന്ന് പറയുമ്പോൾ തന്നെ അംബിക എന്ന താരത്തിന്റെ റേഞ്ച് മനസിലാക്കാൻ. സൗത്ത് ഇന്ത്യൻ അഭിനേതാക്കളിൽ ഏറ്റവും ലീഡിങ് താരമായിരുന്നു അംബിക തന്റെ പ്രതാപ കാലത്തിൽ. 1978 മുതൽ 1989 വരെ ആണ് അംബിക അഭിനയ ലോകത്തിൽ സജീവമായി ഇരുന്നത്.
ബാലതാരമായി എത്തിയ അംബിക 200 ൽ കൂടുതൽ സൗത്ത് ഇന്ത്യൻ സിനിമകളിൽ നായികയായി എത്തിയിട്ടുണ്ട്. സീത എന്ന മലയാളം ചിത്രത്തിൽ കൂടി ആണ് അംബിക അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തമിഴിൽ രജനികാന്തിന്റെയും കമൽ ഹസന്റെയും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അടക്കം നായികായിട്ടുള്ള അംബിക കമൽ ഹാസ്സന്റെ നായികയായി ഒട്ടേറെ ചിത്രങ്ങളിൽ എത്തിയിട്ടുണ്ട്.
അതും കൂടുതലും ഗ്ലാമർ വേഷങ്ങളിൽ ആയിരുന്നു. മലയാളത്തിൽ മോഹൻലാൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ അംബിക ആയിരുന്നു നായിക. തുടർന്ന് മോഹൻലാലിന്റെ വമ്പൻ വിജയമാക്കിയ ഇരുപതാം നൂറ്റാണ്ടിലും നായിക അംബിക തന്നെ ആയിരുന്നു.
മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിൽ അന്ന് മോഹൻലാലിനേക്കാൾ മാർക്കെറ്റ് വാല്യൂവും തിരക്കേറിയ നടിയുമായിരുന്ന അംബിക മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നു. രണ്ടു മക്കൾ ഉള്ള അംബികയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇപ്പോൾ സിനിമ സീരിയൽ ലോകത്തിൽ അമ്മവേഷങ്ങൾ ചെയ്യുന്ന അംബിക ചെന്നൈയിൽ ആണ് താമസം.
രണ്ടു വിവാഹം കഴിച്ച അംബിക രണ്ടിലും വിവാഹം മോചനം നേടുകയും ചെയ്തു. മലയാളത്തിനു പുറമെ ചില അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാനിധ്യം അറിയിച്ചു. വിക്രം, കാതൽ പരിസു, കാക്കിസട്ടൈ, സകല കലാ വല്ലഭൻ, ഉയർന്ത ഉള്ളം തുങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച് തമിഴ് സിനിമാ പ്രേക്ഷകരുടെ മനസിലും അംബിക സ്ഥാനം നേടി.
സിനിമയിൽ സജീവമായ കാലത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. 1988 ൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരനായ പ്രേംകുമാറിനെയാണ് അംബിക വിവാഹം ചെയ്തത്. എന്നാൽ ഈ വിവാഹ ബന്ധം അധികനാൾ നീണ്ട് നിന്നില്ല. വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. ആദ്യ വിവാഹത്തിലെ പരാജയത്തിന് ശേഷം അംബിക വീണ്ടും വിവാഹിതയാവുകയും ചെയ്തു.
എന്നാൽ അംബികയുടെ ദാമ്പത്യ ജീവിതം അവിടെയും പരാജയമായിരുന്നു. രണ്ടാം വിവാഹ ബന്ധവും വേർപിരിഞ്ഞ താരം സിനിമയിൽ നിന്നും ആ സമയത്ത് വിട്ട് നിന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം അമ്മ വേഷങ്ങളിലൂടെ അംബിക വീണ്ടും സജീവമാകുകയായിരുന്നു.
മോഹൻലാൽ മമ്മുട്ടി തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച അംബികയുടെ പ്രേക്ഷകരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു എന്ന പ്രത്യേകതയും അംബികയ്ക്ക് സ്വന്തമാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…