Categories: Celebrity Special

കുടുംബം പോറ്റുന്നത് ഞാനാണ്; തുച്ഛമായ പ്രതിഫലമാണ് ഉള്ളത്; ചിലർ തരുകയുമില്ല; അഞ്ജലി നായർ തന്റെ കഷ്ടപ്പാടുകൾ പറയുമ്പോൾ..!!

താൻ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ഏറെ കഷ്ടതകൾ നിറഞ്ഞ വഴിയിൽ കൂടി ആണ് എന്നാണ് അഞ്ജലി നായർ പറയുന്നു. സിനിമ താരങ്ങൾ എന്നാൽ ഒരുപാട് സമ്പാദിക്കുന്ന ആളുകൾ എന്ന മുൻധാരണ പലർക്കും ഉണ്ട്. എന്നാൽ അങ്ങനെ ഒന്നുമല്ലാത്ത താരങ്ങളും ഉണ്ട് എന്ന് തെളിയിക്കുന്നത് ആണ് അഞ്ജലിയുടെ വാക്കുകൾ. താൻ വാങ്ങുന്ന കുറഞ്ഞ പ്രതിഫലമാണ് തന്റെ കുടുംബത്തിന്റെ കൈത്താങ്ങ്.

ഏറെക്കാലമായി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് അഞ്ജലി നായർ. ചെറുതും വലുതും നായിക വേഷങ്ങളും നോക്കാതെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മുന്നേറുന്ന താരം ആണ് അഞ്ജലി നായർ. ബാലതാരമായി മാനത്തെവെള്ളിത്തേര് എന്ന ചിത്രത്തിൽ കൂടി അഞ്ജലി അഭിനയ ലോകത്തിൽ എത്തുന്നത്. ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരം മോഹൻലാലിൻറെ അമ്മയുടെ വേഷത്തിലും സഹോദരിയുടെ വേഷത്തിലും ഒക്കെ എത്തിയിട്ടുള്ള താരം ദൃശ്യത്തിൽ പൂച്ചയെ നിന്ന് മുട്ടൻ പണിയാണ് റാണിക്ക് കൊടുക്കുന്നത്.

താരത്തിന്റെ കരിയറിൽ തന്നെ ഏറെ പ്രശംസ നേടിയ കഥാപാത്രം ആണ് സരിത എന്ന ദൃശ്യം 2 ലെ വേഷം. ലോകത്തിൽ ഉണ്ട് എങ്കിൽ കൂടിയും അഞ്ജലിക്ക് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് ദൃശ്യം 2 ലെ സരിത എന്ന കഥാപാത്രം ആയിരുന്നു. അഞ്ജലി നായർ വീണ്ടും പ്രേക്ഷക ശ്രദ്ധ ലഭിക്കുമ്പോൾ താരത്തിന്റെ സ്വകാര്യ ജീവിതം വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ ഒമ്പത് വര്ഷമായി പിരിഞ്ഞു താമസിക്കുകയാണ് ഞാനും ഭർത്താവും.

2012 ഏപ്രിൽ മുതൽ അങ്ങനെ ആണ്. വിവാഹ മോചനത്തിന് നൽകിയിട്ടുണ്ട്. ഇതുവരെ കിട്ടിയിട്ടില്ല. കിട്ടുമ്പോൾ കിട്ടിയാൽ മതി. തിരക്കൊന്നും ഞങ്ങൾക്ക് ഇല്ല എന്നും അഞ്ജലി പറയുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. തന്റെ വിവാഹ ജീവിത കഥ വീണ്ടും സാമൂഹിക മാധ്യമത്തിൽ കുത്തിപൊക്കിയപ്പോൾ അതിനെതിരെ രൂക്ഷമായ ഭാഷയിൽ ആണ് വിമർശനവുമായി എത്തിയിരുന്നു.

ദൃശ്യം 2 വന്നതിന്റെ പേരിൽ വിവാഹമോചന വാർത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാൻ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും. എന്തായാലും ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാർത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ എന്നാണ് അഞ്ജലി ഉറച്ചു സ്വരത്തിൽ പറയുന്നത്. ഇപ്പോൾ തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറയുക ആണ് അഞ്ജലി നായർ. ദൃശ്യം 2 ആണ് തന്റെ എല്ലാ കുറവുകളും തീർത്തത്. ലാലേട്ടനൊപ്പം റാമിൽ ഞാനും മകളും അഭിനയിക്കുന്നുണ്ട്. ഒട്ടേറെ സിനിമകൾ ഞാൻ ചെയ്യുന്നുണ്ട്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് പ്രതിഫലം ലഭിച്ചിരുന്നത് 3000 രൂപ ആണ്. എന്നാൽ ഇപ്പോഴും പ്രതിഫലം തരാത്ത പലരും ഉണ്ട്. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളുമൊക്കെ അടങ്ങുന്ന കുടുംബത്തെ ഞാൻ പോറ്റുന്നത്.

എന്റെ കടങ്ങളും പ്രശ്‌നങ്ങളും കഴിഞ്ഞിട്ട് ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റി വയ്ക്കാനുണ്ടാവില്ല അഞ്ജലി വെളിപ്പെടുത്തുന്നു. മലയാളത്തിൽ നായിക വേഷം മാത്രം നോക്കുന്ന ഒട്ടേറെ താരങ്ങൾ ഇമേജ് നോക്കുന്ന താരങ്ങൾ എന്നിവർക്ക് ഇടയിൽ ഏറെ വ്യത്യസ്ത ഉള്ള ആൾ കൂടി ആണ് അഞ്ജലി. ചെറുതും വലുതുമായ എല്ലാ വേഷങ്ങളും അഞ്ജലി ചെയ്യും. അത് തന്നെ ആണ് അഞ്ജലിയുടെ വിജയവും.

News Desk

Share
Published by
News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago