ഉതിരിപ്പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി 1979 ൽ ബാലതാരമായി ആണ് അഞ്ചു എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളം , തമിഴ് , തെലുങ്ക് സിനിമകളിൽ നായികയായി മാറി താരം. ടൈഗർ പ്രഭാകറിനെ ആയിരുന്നു അഞ്ചു വിവാഹം കഴിക്കുന്നത് ആദ്യം. അഞ്ചു ഇന്നും അറിയപ്പെടുന്നത് അഞ്ചു പ്രഭാകർ എന്ന പേരിൽ തന്നെ ആണ്. എന്നാൽ പ്രഭാകറിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു അഞ്ചു എന്നുള്ളതാണ് മറ്റൊരു വാസ്തവം.
1988 ൽ രുക്മിണീ എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് താരം. ഇതിന് ശേഷം ആണ് അഞ്ചു എന്ന താരത്തിനെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. കാട്ടുകുതിര എന്ന ചിത്രത്തിൽ 1990 വിനീതിന്റെ നായികയായി അഞ്ചു എത്തി. തുടർന്ന് മോഹൻലാൽ ചിത്രം താഴ്‌വാരത്തിലും മിന്നാരത്തിലും മിന്നാരം യിലും എല്ലാം അഭിനയിച്ചു.
കൂടാതെ മമ്മൂട്ടിക്ക് ഒപ്പം നീല ഗിരിയിലും കിഴക്കൻ പത്രോസിലും അഭിനയിച്ചു. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും താരം മികച്ച വേഷങ്ങൾ ചെയ്തു. താഴ്‌വാരം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി ആയിരുന്നു അഞ്ചു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഭരതൻ ചിത്രം ആയത് കൊണ്ട് തന്നെ അഞ്ജുവിന് താഴ്‌വാരം നേടിക്കൊടുത്ത മൈലേജ് ചെറുതൊന്നും ആയിരുന്നില്ല.
അതോടൊപ്പം തന്നെ പുതിയ അവസരങ്ങൾ അഞ്ജുവിനെ തേടി എത്തി. താഴ്‌വാരത്തിന് പിന്നാലെ മമ്മൂട്ടിയുടെ നായികയായി കൗവരിൽ എത്തിയത്. അഞ്ചുവിന്റെ അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. പ്രശസ്ത തെലുങ്ക് നടൻ ടൈഗർ പ്രഭാകർ ആയിരുന്നു അഞ്ജുവിന്റെ ആദ്യ ഭർത്താവ്.
വിവാഹം 1995 ൽ ആയിരുന്നു. തുടർന്ന് 1996 ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് അഞ്ചു തന്റെ രണ്ടാം വിവാഹം ഒഎകെ സുന്ദറുമായി നടത്തി. ആദ്യ വിവാഹത്തിൽ അഞ്ജുവിന് ഒരു മകൻ ഉണ്ട്. ഇടക്കാലത്തിൽ അഭിനയ ലോകത്തിൽ തിരക്കുകൾ കുറഞ്ഞപ്പോൾ ഗ്ലാമർ വേഷങ്ങളിലേക്ക് മാറിയിരുന്നു അഞ്ചു.
മൂന്നാം കെട്ടുകാരനുമായി ആയിരുന്നു അഞ്ജുവിന്റെ ആദ്യ വിവാഹമെങ്കിൽ രണ്ടാമത്തെ വിവാഹം കഴിഞ്ഞ സുന്ദറിന്റെ രണ്ടാം വിവാഹം ആയിരുന്നു അഞ്ജുവുമായി ഉള്ളത്. സുധർ തമിഴ് സീരിയൽ നടനാണ്. ഇപ്പോൾ തമിഴ് സീരിയലുകളിൽ തിരക്കേറിയ താരമാണ് അഞ്ചു.
ഗോസിപ്പുകൾ ഒട്ടേറെ ജീവിതത്തിൽ പല ഘട്ടങ്ങളിൽ വന്നു എങ്കിൽ കൂടിയും തന്നെ ഏറ്റവും കൂടുതൽ തളർത്തിയത് തന്റെ മരണ വാർത്ത ആയിരുന്നു എന്ന് അഞ്ചു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു അഞ്ചു മരിച്ചു എന്ന വാർത്ത എത്തിയത്. വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പെട്ടാണ് വൈറലായി.
നിരവധി ആളുകൾ ആദരാജ്ഞലികൾ അർപ്പിച്ചു രംഗത്ത് വന്നു. എന്നാൽ താൻ മരിച്ചട്ടില്ല ജീവിച്ചിരിക്കുന്നു എന്ന് സ്വയം മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടി വന്നു അഞ്ജുവിന്. ശെരിക്കും താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ തകർന്നു പോയ നിമിഷം ആയിരുന്നു അതെന്ന് അഞ്ചു പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…