നടി ചിത്രയെ മലയാളി പ്രേക്ഷകർ അത്ര പെട്ടന്നൊന്നും മറക്കാൻ ഇടയില്ല, നിരവധി ചിത്രങ്ങളിൽ നായിക ആയും സഹ നടിയും ആയി ഒക്കെ എത്തിയ ചിത്ര, തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടു.
ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് ചലച്ചിത്ര രംഗത്തെത്തുന്നത്.
ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതിനാൽ നല്ലെണ്ണചിത്ര എന്ന അപരനാമത്തിൽ അറിയപ്പെട്ടു.
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലെ റാണിമാ എന്ന വേഷമാണ് ചിത്ര ചെയ്ത അവസാന ചിത്രം.
അസുഖ ബാധിതയായ അമ്മക്ക് ഒപ്പം നിൽക്കാൻ കഴിയാത്തതിൽ മനം നൊന്താണ്, അമ്മയുടെ മരണ ശേഷം അച്ഛൻ ഒറ്റക്കാവണ്ട എന്ന തീരുമാനത്തിൽ ആണ് ചിത്ര അഭിനയ ലോകത്തോട് വിട പറയുന്നത്.
തന്റെ വിവാഹത്തെ കുറിച്ച് ചിത്ര പറയുന്നത് ഇങ്ങനെ,
സിനിമ തിരക്കുകള്‍ക്ക് ഇടയിലാണ് അമ്മ മരിക്കുന്നത്. വിവാഹത്തിന്റെ തുടക്കകാലത്ത് താനും ഭര്‍ത്താവും അപരിചിതരെ പോലെയായിരുന്നു. ആറുമാസം രണ്ട് അപരിചിതരെ പോലെയാണ് തങ്ങള്‍ ജീവിച്ചത്.
ഇഷ്ടവുമില്ല, വെറുപ്പുമില്ല എന്നൊരു അവസ്ഥയില്‍. പിന്നീട് ഭര്‍ത്താവ് നല്‍കിയ പിന്തുണയാണ് തന്നെ അദ്ദേഹവുമായി അടുപ്പിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സിനിമാ അഭിനയം ഇഷ്ടമാകില്ലെന്ന് കരുതി ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനമെടുത്തിരുന്നു താന്‍.
എന്നാല്‍, എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ്, അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല എന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്.
അച്ഛന്റെ അസുഖം കൊണ്ടാണ് അഭിനയിക്കേണ്ട എന്ന തീരുമാനത്തിന് പിറകിലെങ്കില്‍ അതു പ്രശ്‌നമാക്കേണ്ട, അച്ഛനെ ഞാന്‍ നോക്കിക്കോളാം എന്ന് അദ്ദേഹം പറഞ്ഞു.
ആ നിമിഷം ആണ് ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ ആയത്. ചിത്ര ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരിച്ചു. ഇപ്പോൾ തമിഴ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…