മലയാളത്തിലെ സീനിയർ നടിമാരിൽ ഒരാൾ ആണ് കനക ലത. മലയാളത്തിൽ ഒട്ടുമിക്ക എല്ലാ താരങ്ങൾക്ക് ഒപ്പവും ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ട് ഉള്ള ആണ് കനക ലത. തനിക്ക് സിനിമയിൽ ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടായിരുന്നത് കല്പനയുമായി ആയിരുന്നു എന്ന് കനക ലത പറഞ്ഞിട്ടുണ്ട്.
തന്റെ വീട് വാങ്ങാൻ പണം തന്നു സഹായിച്ച ആളുകൾ ആണ് ഇന്ദ്രൻസും കലാഭവൻ മണിയും അതുപോലെ കൽപ്പനയും. മണിയുടെയും കൽപ്പനയുടെയും വിയോഗം തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നും ഇന്ദ്രൻസും ഞാനും ഇപ്പോഴും വല്ലപ്പോഴും വിളിക്കും എന്നും കനക ലത പറയുന്നു.
അതെ സമയം മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പറയുകയാണ് കനക ലത ഇപ്പോൾ. മലയാളത്തിൽ എക്കാലത്തെയും മികച്ച ആക്ഷൻ ഫാമിലി ഡ്രാമ സിനിമ ആണ് ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ സ്പടികം.
1995 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആടുതോമ എന്ന വേഷം ചെയ്തു മോഹൻലാൽ തരംഗം സൃഷ്ടിച്ചിരുന്നു. ഒട്ടേറെ ഭാഷകളിൽ റീമേക്ക് ആയ ചിത്രത്തിൽ മോഹൻലാൽ ചെയ്ത അത്രയും പെർഫെക്ഷൻ കൊണ്ട് വരാൻ മറ്റാർക്കും കഴിഞ്ഞില്ല.
കാലങ്ങൾ കഴിഞ്ഞു എങ്കിൽ കൂടിയും ഇന്നും പ്രേക്ഷകർ ടെലിവിഷനിൽ കാണാൻ ഇഷ്ടപ്പെടുന്ന സിനിമ കൂടി ആണ് സ്ഫടികം.
ഇപ്പോൾ ചിത്രത്തിൽ പോലീസ് ഓഫീസറുടെ ഭാര്യയുടെ വേഷത്തിൽ അഭിനയിച്ച കനക ലത ലൊക്കേഷനിൽ മോഹൻലാലിനൊപ്പം ഉണ്ടായ അനുഭവം പറയുക ആണ്.
സ്ഫടികത്തിൽ അഭിനയിക്കുന്ന സമയത്താണ് അഭിനയത്തോടുളള മോഹൻലാലിന്റെ ആത്മാർത്ഥത താൻ മനസിലാക്കിയത് എന്ന് കനക ലത പറയുന്നു. സ്ഫടികത്തിലെ തിയ്യേറ്ററിൽ വെച്ചുള്ള രംഗം എടുക്കുന്ന സമയത്താണ് രാവിലെ ഭക്ഷണം കഴിക്കുന്ന സമയം വന്നത്. അന്ന് ബ്രേക്ക് പറഞ്ഞില്ല വിത്തൗട്ട് ബ്രേക്കാണ്.
അപ്പോ തിയ്യേറ്ററിൽ ഷോ വരുന്നതിന് മുൻപ് ആവശ്യമുളള സീനൊക്കെ എടുത്ത് ഞങ്ങൾ ഒഴിഞ്ഞ് കൊടുക്കണം. രാവിലെ ഫുഡ് എന്താണെന്ന് ചോദിച്ച് മോഹൻലാൽ എത്തിയപ്പോൾ എല്ലാവരും അപ്പവും മുട്ടക്കറിയും എടുത്ത് കഴിക്കുവാണ്.
എനിക്ക് ഇഷ്ടമുളള ഐറ്റമാണല്ലോ ഇന്ന് എന്നാണ് ലാൽ പറഞ്ഞു. ലാലിനെ കണ്ടതും സാറെ ഭക്ഷണം എടുക്കട്ടെ എന്ന് പ്രൊഡക്ഷൻ ബോയി വന്ന് ചോദിച്ചു. ഇപ്പോൾ എടുക്കണ്ട എന്നാണ് ലാലിന്റെ മറുപടി. ഷോട്ടിന് എപ്പോഴാണ് വിളിക്കുക എന്ന് പറയാൻ പറ്റില്ലെന്ന് ലാൽ പറയുകയും ചെയ്തു.
ആ സമയത്ത് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റുമൊക്കെ ഭക്ഷണം കഴിക്കുന്നുണ്ട്. അപ്പോ അവര് പറഞ്ഞു ചേട്ടാ സമയമുണ്ട് കഴിച്ചോളൂ എന്ന്. ഇല്ല ഭക്ഷണം ഇപ്പോ വേണ്ട എന്ന് ലാൽ വീണ്ടും പറഞ്ഞു. അങ്ങനെ ലാൽ പറഞ്ഞിട്ടും പ്രൊഡക്ഷൻ ബോയ് നടന് ആഹാരം കൊണ്ടു കൊടുത്തു.
പുളളി കുറച്ച് കഴിച്ചപ്പോഴത്തേക്കും ഷോട്ട് റെഡിയാണ് എന്ന് പറഞ്ഞ് വിളി വന്നു. ആ സമയത്ത് ഏതൊരു ആർട്ടിസ്റ്റ് ആണേലും കഴിച്ച് കഴിയട്ടെ ഞാൻ വരാമെന്നെ പറയൂളളൂ. എന്നാൽ ലാൽ വേഗത്തിൽ ഭക്ഷണം കഴിക്കുന്ന പാത്രം അവിടെ അടച്ചു വെച്ചു ഷോട്ടിനായി ഓടിയങ്ങ് പോയി. അത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ട് താരത്തെ നോക്കുവാണ്.
ദൈവമേ ലാലിന് ഇത്രയും ആത്മാർത്ഥതയോ..? ഭക്ഷണം കഴിക്കുന്ന സമയത്ത് അത് പിന്നെ കഴിക്കാം എന്നു പറഞ്ഞു അടച്ചു വെച്ചിട്ട് പോവുന്നു. അന്ന് ചേട്ടാ റെഡി എന്ന് പറഞ്ഞപ്പോഴും ലാൽ ഷോട്ടിനായി പോയി. പിന്നെ ലാലിന്റെ പൊടി പോലും അവിടെ കണ്ടില്ല. എല്ലാവർക്കും അത്ഭുതം തോന്നി. സത്യം പറഞ്ഞാൽ ഈ പറയുന്ന ഞാനാണെങ്കിൽ പോലും ഇട്ടിട്ട് പോവില്ലെന്ന് കനകലത പറയുന്നു.
അങ്ങനെ ചെയ്യുന്നത് നമുക്ക് കുറച്ച് ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാൽ ലാൽ ആ സെക്കൻഡിൽ ഷോട്ടിന് പോയി. ഇതൊക്കെ ലാലിന് മാത്രമേ പറ്റൂളളൂ. വേറൊരു ആർട്ടിസ്റ്റിലും ഞാൻ ഇങ്ങനെയൊരു പ്രത്യേകത കണ്ടിട്ടില്ലെന്നും കനകലത പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…