Top Stories

അമ്മയുടെ അഹങ്കാരവും വാശിയുമാണ് എന്റെ ജീവിതം തകർത്തത്; നടി കനക പറയുന്നു..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ തീയറ്ററിൽ പ്രദർശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദർ ഇതിൽ നായികയായി എത്തിയ താരം ആയിരുന്നു കനക. മലയാളത്തിൽ മോഹൻലാലിൻറെ നായികയായി വിയറ്റനാം കോളനി എന്നി ചിത്രത്തിൽ കൂടി അഭിനയിച്ച താരം തെന്നിന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് നായികയായി മാറുക ആയിരുന്നു. 1989 താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും മലയാളത്തിൽ വമ്പൻ വിജയങ്ങൾ ആണ് താരത്തിന്റെ അഭിനയ ലോകത്തിലെ ശുക്രൻ തെളിയിച്ചത്.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ രജനികാന്തിന്റെയും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അടക്കം നായികയായി അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച കനകക്ക് വേണ്ടി ആ കാലത്ത് നിർമാതാക്കൾ കാത്തിരിക്കുന്ന സമയം ആയിരുന്നു. എന്നാൽ ആ തിളക്കങ്ങൾ എല്ലാം പെട്ടന്ന് തകർന്നു വീഴുക ആയിരുന്നു. കനക എന്ന താരത്തിന് മുകളിൽ താരത്തിന്റെ അമ്മയും തമിഴ് തെലുങ്ക് നടിയുമായ ദേവി ആണ് ഇതിന് കാരണം എന്ന് ഒരു നിരൂപകൻ വെളിപ്പെടുത്തൽ നടത്തി. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗം ആകാൻ കഴിഞ്ഞ കനക കുസൃതിക്കാറ്റ് ഗോളാന്തര വാർത്ത , നരസിംഹം , പിൻഗാമി , മന്ത്രികൊച്ചമ്മ തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു.

2000 പുറത്തിറങ്ങിയ നരസിംഹവും ഈ മഴ തേൻ മഴയും ആയിരുന്നു അവസാന ചിത്രങ്ങൾ. പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരം പിന്നീട് തന്റെ മരണ വാർത്ത നിഷേധിച്ചു കൊണ്ട് അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വാർത്തകളിൽ കണ്ട കനക ഏറെ മാറിയിരുന്നു. സിനിമയിൽ നിന്നും വിട്ടനിൽകുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. എന്നാൽ കനകയുടെ അഭിനയ ജീവിതം നിൽക്കാൻ കാരണം കനകയുടെ അമ്മയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകർ ചൂണ്ടി കാണിച്ചിരുന്നു. പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണം.

തമിഴ് തെലുങ്ക് സിനിമകളിൽ സജീവമായ ദേവിയുടെ മകളാണ് കനക. നായികയായി സിനിമയിൽ അഭിനയിച്ചിരുന്ന താരം മകളെയും സിനിമ രംഗത്തേക്ക് കൊണ്ടുവരുകയിരുന്നു. സിനിമ നിർമ്മാണ രംഗത്ത് സജീവമായ ദേവി ഗംഗൈ അമരന്റെ ചിത്രത്തിൽ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരൻ തന്റെ പടത്തിലെ നായികയായി കനകയെ അഭിനയിപ്പിക്കുകയായിരുന്നു. കരകാട്ടക്കാരന്‍ എന്ന തന്റെ ആദ്യ ചിത്രത്തിൽ കനക അഭിനയിക്കുമ്പോൾ കർശന നിർദേശങ്ങളാണ് അമ്മ ദേവി ഗംഗൈ അമരൻ മുന്നിൽ വെച്ചിരുന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചു ഗംഗൈ അമരൻ പൂർത്തിയാക്കിയ പടം വൻ വിജയം നേടി ഇതേ തുടർന്ന് പല ഭാഷകളിൽ നിന്നും കനകയ്ക്ക് അവസരങ്ങൾ വന്നു.

എന്നാൽ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവിയുടെ അനാവശ്യ കൈകടത്തലുകൾ സിനിമയുടെ കഥയിൽ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു. നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോൾ കനക സിനിമയിൽ നിന്നും പൂർണമായും ഒഴുവാക്കപ്പെടുകയായിരുന്നു. അവസാന നാളുകളിൽ താരം നായിക നിരയിൽ നിന്നും സഹ താരവേഷങ്ങൾ വരെ എത്തിയിരുന്നു.

News Desk

Share
Published by
News Desk

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

3 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago