സിനിമ സീരിയൽ മേഖലയിൽ സജീവ സാന്നിധ്യം ഉള്ള അഭിനയേത്രിയാണ് ലക്ഷ്മി പ്രിയ. കോമഡി വേഷങ്ങളിൽ കൂടി എത്തിയ താരം മികച്ച സഹ നടിമാരിൽ ഒരാൾ ആണ്. നിരവധി ചെറുതും വലുതുമായ വേഷങ്ങളിൽ കൂടിയാണ് താരം ഇന്ന് അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നത്.
രണ്ടു വട്ടം അബോർഷനും അതിനൊപ്പം ആറാം മാസത്തിൽ ആണ് തനിക്ക് കുഞ്ഞു ജനിച്ചതെന്നും താരം പറയുന്നു. ലക്ഷ്‌മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ..
“18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗർഭിണിയായെങ്കിലും അബോർഷനായി. അതിനിടെ സിനിമയിൽ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തൽക്കാലം മാറ്റിവച്ചു. അതിന്റെ പേരിൽ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു.
പക്ഷേ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. അങ്ങനെ 12 വർഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സിൽ വീണ്ടും ഗർഭിണിയായി. ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ പ്രാർഥനയായിരുന്നു. മൂന്നാഴ്ച കഴിഞ്ഞതു മുതൽ കടുത്ത ബ്ലീഡിങ് തുടങ്ങി.
ഒരു ഘട്ടത്തിൽ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി. കുഞ്ഞിനെ നഷ്ടപ്പെടുമോ കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക തോന്നി. ഒടുവിൽ സിസേറിയൻ നടത്തി. അബോധാവസ്ഥയിലും കൺമുന്നിൽ ഞാൻ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു. സങ്കീര്‍ണ്ണമായ ആ കാത്തിരിപ്പില്‍ ആറാം മാസത്തില്‍ ജനിച്ച കുഞ്ഞാണ് മാതംഗി” – താരം പറഞ്ഞു
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…