മകൾ എങ്ങനെ ജീവിക്കുമെന്നുള്ള ഭയം തോന്നി; എനിക്ക് നല്ല മറവിയുണ്ട്, ജീവിതത്തിൽ അതൊരു അനുഗ്രഹമായി ആണ് ഞാൻ കാണുന്നത്; മഞ്ജു വാര്യർ ആദ്യമായി ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസ് തുറന്നപ്പോൾ..!!

17,392

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം വർഷങ്ങൾക്ക് ഇപ്പുറം ആണ് വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത്. ആദ്യ കാലത്തേക്കാൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ കൂടി സിനിമയിൽ വിജയങ്ങൾ നേടി മുന്നേറുമ്പോൾ മലയാളത്തിൽ പല സൂപ്പർ താരങ്ങളേക്കാൾ മുകളിൽ ആണ് മഞ്ജു വാര്യർ.

സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി തുടങ്ങിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിനൊപ്പം കൂടുക ആയിരുന്നു. സിനിമയിൽ തിരക്കേറി നിൽക്കുമ്പോൾ ആയിരുന്നു മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്ക് കൊണ്ട് പോകുന്നത്. അതോടെ മഞ്ജു എന്ന മലയാളത്തിലെ മികച്ച നടിമാരിൽ ഒരാൾ കൂടി വീട്ടമ്മയായി മാറുക ആയിരുന്നു.

mohanlal manju warrier

അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം വലിയ ആവേശത്തോടെ ആണ് സിനിമ ലോകം സ്വീകരിച്ചത്. എന്നാൽ പതിനഞ്ച് വര്ഷം നീണ്ടു നിന്ന വിവാഹം ജീവിതം ഇരുവരും അവസാനിച്ചപ്പോൾ മഞ്ജു ഇനി എന്ത് ചെയ്യും എന്നായിരുന്നു അന്ന് പ്രേക്ഷകർ ഉറ്റുനോക്കിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മഞ്ജു അഭിനയ ലോകത്തിൽ തിരിച്ചു വന്നു. വെറും ഒരു വരവ് ആയിരുന്നില്ല അത്.

കാരണം വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വന്നവർക്ക് അമ്മ വേഷങ്ങൾ മാത്രം ലഭിക്കുന്ന മലയാള സിനിമയിൽ മഞ്ജു എത്തിയത് നായിക ആയിരുന്നു. തുടർന്ന് മോഹൻലാലിനൊവും കുഞ്ചാക്കോ ബോബന്റെയും അടക്കം നായികാ ആയി വന്ന മഞ്ജു തുടർന്ന് ഒറ്റക്ക് ബോക്സ് ഓഫീസ് വിജയങ്ങൾ നേടുന്ന രീതിയിൽ വളർന്നു.

പ്രായം ഇപ്പോൾ നാപ്പത്തിമൂന്നിൽ നിൽക്കുമ്പോഴും അഭിനയ ജീവിതത്തിൽ ചുറുചുറുക്കോടെ തന്നെ മഞ്ജു ഉണ്ട്. എന്നാൽ ജീവിതത്തിലെ വലിയ പ്രതിസന്ധി ഒക്കെ കഴിഞ്ഞപ്പോൾ മകൾ എങ്ങനെ ജീവിക്കും എന്നുള്ള ആശങ്കകൾ അടക്കം അച്ഛനിൽ ഉണ്ടായിരുന്നു എന്ന് പറയുകയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയിൽ എത്തിയ മഞ്ജു വാര്യർ.

തനിക്ക് നാൽപ്പത്തിയഞ്ച് വയസ്സ് കഴിയുമ്പോൾ സിനിമ ഉണ്ടാകണമെന്നില്ലല്ലോ, എങ്ങനെ ജീവിക്കും, എന്നൊക്കെയുള്ള ആശങ്ക അച്ഛനിൽ ഉണ്ടായിരുന്നു എന്ന് മഞ്ജു വാര്യർ പറയുന്നു. നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ഇപ്പുറം മഞ്ജു തിരിച്ചെത്തിയപ്പോഴും മലയാളികൾ മഞ്ജുവിനെ മറന്നിരുന്നില്ല.

പ്രിത്വിരാജിന്റെ മോശം സമയത്തിൽ കൂടെ നിന്ന തന്നോട് പ്രിത്വിരാജ് തിരിച്ച് ചെയ്തത്; മണി മാത്രമായിരുന്നു തന്റെ അവസ്ഥയിൽ വിഷമിച്ച ആളായി ഉണ്ടായിരുന്നത്; വിനയൻ പഴയ കഥകൾ വീണ്ടും പറയുമ്പോൾ..!!

സിനിമകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ തന്റെ ജീവിതം അങ്ങനെ ആയിരുന്നില്ല എന്നും പലപ്പോഴും തന്നിൽ മറവി രോഗം ബാധിച്ചിരുന്നു എന്ന് മഞ്ജു ആദ്യമായി പറയുന്നു. അത്രക്ക് മെമ്മറി പവർ ഒന്നുമുള്ളയാൾ അല്ല താൻ. ചിലപ്പോഴൊക്കെ ഈ മറവി ഒരു അനുഗ്രഹമായി ആണ് താൻ കരുതുന്നതും.

എന്നാൽ അതിനൊപ്പം ചില ആവശ്യ കാര്യങ്ങളും താൻ മറന്ന് പോകാറുണ്ട്. ഇടക്ക് സത്യൻ അന്തിക്കാടും ഇന്നസെന്റും മുകേഷും ഒക്കെ പഴയ ഓർമ്മകൾ പറയാറുണ്ട്. എന്നാൽ അങ്ങനെ ഒരു കഴിവ് തനിക്കില്ല എന്നും മഞ്ജു വാര്യർ പറയുന്നു.

You might also like