മുല്ലശ്ശേരി തറവാട്ടിലെ ആ ഇളമുറക്കാരി ആദ്യമായി സിനിമയിൽ എത്തുന്നത് കുടുംബ സുഹൃത്ത് കൂടിയ ആയ സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആയിരുന്നു. ആ താരം മറ്റാരുമല്ല മോഹൻലാൽ നായകനായി എത്തിയ ലോഹം എന്ന ചിത്രത്തിൽ മുത്തുമണിയുടെ മകളായി എത്തിയ നിരഞ്ജന ആയിരുന്നു. കേരളം കൗമുദിക്ക് അഭിമുഖത്തിൽ ആയിരുന്നു തന്റെ സിനിമ പ്രവേശന മോഹം സാധ്യമായതിനെ കുറിച്ചും മറ്റും താരം മനസ്സ് തുറന്നത്. രഞ്ജിത് തിരക്കഥ എഴുതിയ മോഹൻലാൽ ദേവനും അസുരനുമായി ആടിത്തകർത്ത ദേവാസുരം കഥയിലെ മോഹൻലാലിന്റെ കഥാപാത്രം തന്റെ മുത്തച്ഛനുമായി സാമ്യം ഉണ്ടായിരുന്നു എന്ന് നിരഞ്ജന പറയുന്നു.
കുട്ടികാലം മുതലേ ഞാൻ രഞ്ജിത്തിനെ കാണുന്നത് ആണ്. അദ്ദേഹത്തിനൊപ്പം സിനിമ ലൊക്കേഷനിൽ പോകാറുണ്ട്. നടി രേവതി പലപ്പോഴും തന്റെ വീട്ടിൽ വരാറുണ്ട് എന്നും ഞങ്ങൾ ഒരുമിച്ചു പുറത്തു പോകുമ്പോൾ പലരും രേവതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കും. വീട്ടിൽ അമ്മയോട് പറയുമ്പോൾ രേവതി ഒരു സെലിബ്രറ്റി അല്ലെ എന്ന് അമ്മ തിരിച്ചു ചോദിക്കുമെന്ന് നിരഞ്ജന പറയുന്നു.
‘എനിക്ക് സിനിമയോട് ഇഷ്ടം തോന്നി തുടങ്ങുന്നത് അപ്പോഴാണ്. രഞ്ജിമാമയോട് ആണ് ആദ്യമായി ഞാൻ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞത്. മൂപ്പര് പക്ഷേ ഒന്നും പറഞ്ഞില്ല. വീട്ടിൽ പറഞ്ഞപ്പോൾ പഠിക്കുന്ന സമയത്താണോ സിനിമ എന്നൊക്കെ ചോദിച്ചു. ഞാൻ വിടാതെ പിന്നാലെ നടന്നു കെഞ്ചിട്ടാണ് ലോഹത്തിൽ ഒരു വേഷം രഞ്ജിമാമ തന്നത്. ലാൽ അങ്കിളിന് ഒപ്പമായിരുന്നു ആദ്യ ഷോട്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയും എന്നൊക്ക വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല. സിനിമ ഇറങ്ങിയ ശേഷം പുറത്തിറങ്ങിയപ്പോൾ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോ പഠിക്കുന്നു ഡാൻസ് ചെയ്യാറുണ്ട് സിനിമയിൽ അഭിനയിച്ചു എന്നൊക്കെ പറഞ്ഞിട്ടും ഏത് സിനിമയിലാണ് ഏത് വേഷമാണ് എന്നൊക്കെ ആയിരുന്നു അടുത്ത ചോദ്യം.
പിന്നീട് സിനിമയുടെ പേരും പറഞ്ഞ് കഥയും പറയേണ്ടി വന്നു. ബി.ടെക് ഇര എന്നീ സിനിമകൾക്ക് ശേഷമാണ് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. തുടക്കകാരിയായി എനിക്ക് മമ്മൂട്ടി അങ്കിളിന്റെയും മോഹൻലാൽ അങ്കിളിന്റെയും കൂടെ അഭിനയിക്കാൻ പറ്റി എന്നതാണ് എന്റെ ഭാഗ്യം..’ നിരഞ്ജന പറഞ്ഞു. ദേവാസുരത്തിലെ നീലകണ്ഠൻ തന്റെ മുത്തച്ഛന്റെ കഥയാണെന്നും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രണയം സിനിമയിലൂടെ കാണാൻ സാധിച്ചുവെന്നും നിരഞ്ജന പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…