താനിപ്പോൾ പഴയ രസ്നയല്ല സാക്ഷി; പാരിജാതം സീരിയൽ നായികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!!
കുടുംബ പ്രേക്ഷകർക്ക് ഒരു കാലത്ത് സുപരിചിതയായ താരം ആണ് രസ്ന. ആറാം ക്ലാസ്സിൽ പഠിക്കുന്നത് മുതൽ അഭിനയ ലോകത്തിൽ ഉണ്ടായിരുന്ന രസ്ന മലയാളത്തിന് പുറമെ അന്യഭാഷകളിലും തിളക്കമാർന്ന വേഷങ്ങൾ ടി വി സീരിയലുകളിൽ ചെയ്തിരുന്നു.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഭിനയ ലോകത്തിൽ എത്തിയ താരം പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് സീമയായും അരുണ ആയും ടെലിവിഷൻ ആരാധകരുടെ സ്വീകരണ മുറിയിൽ ചേക്കേറുന്നത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഡബിൾ റോളിൽ അവതരിപ്പിക്കാൻ അന്ന് രസ്ന കാണിച്ച മിടുക്ക് പിന്നീട് ഒരുപാട് സീരിയലുകളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും നായികയായും രസ്നയെ കൊണ്ട് ചെന്നെത്തിച്ചു.
മലയാളത്തിന് പുറമെ തമിഴ് കന്നട ഭാഷകളിലും താരം തിളങ്ങി. ഷാജു ശ്രീധറിന്റെ സംഗീത ആൽബത്തിൽ കൂടി ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എത്തിയ രസ്ന അമ്മക്കായ് എന്ന സീരിയലിൽ കൂടി ആണ് ടെലിവിഷൻ പാരമ്പരയിലേക്ക് ആദ്യമായി എത്തുന്നത്. എന്നാൽ താരത്തിന് മികച്ച എൻട്രി കിട്ടുന്നത് താരത്തിന്റെ ജീവിത നായകൻ കൂടിയായ സംവിധായകൻ ബൈജു ദേവരാജിന്റെ പാരിജാതം സീരിയലിൽ എത്തിയതോടെ ആണ്.
തുടർന്ന് സിന്ദൂര ചെപ്പു, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിൽ മിന്നി തിളങ്ങി. എന്നാൽ സീരിയൽ ലോകത്തിൽ നിന്നും മാറിയ താരം ഇപ്പോൾ സമ്പൂർണ കുടുംബിനിയാണ്. താൻ ഇപ്പോൾ രസ്നയല്ല സാക്ഷി ആണെന്നും താരം പറയുന്നു. ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് താൻ എന്നും ഒരു വയസ്സ് കഴിഞ്ഞ മകൻ വിഘ്നേഷിന്റെയും യു കെ ജിക്കാരി മകൾ ദേവനന്ദയുടെയും. ഇപ്പോൾ അഭിനയത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത തിരക്കാണ് എന്ന് താരം പറയുന്നു.
മോൾ ഇപ്പോൾ പഠിക്കാൻ പോയി തുടങ്ങിയല്ലോ. പിന്നെ ഞങ്ങളുടെ കുട്ടിത്താരത്തിന് കൂട്ട് വേണ്ടേ. രണ്ടുപേരുടെയും കാര്യം ഞാൻ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല. ഏട്ടൻ ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട്. മാത്രമല്ല അവർ മൂന്നാളുടെയും കാര്യം ഞാൻ തന്നെ നോക്കണം എന്ന നിർബന്ധം എനിക്കുണ്ട്.
അഭിനയം നിർത്തി എന്നൊന്നും പറയുന്നില്ല. ഭാവിയെ പറ്റി ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലല്ലോ. പക്ഷെ ഇപ്പോൾ എത്ര വലിയ റോളുകൾ വന്നാലും ഞാൻ സ്വീകരിക്കില്ല. അതിപ്പോൾ സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ’ പഴയ കുസൃതി ചിരിയോടെ രസ്ന പറയുന്നു.