പുതുമുഖ താരങ്ങൾ ഒന്നിച്ചു എത്തിയ ആദ്യ ചിത്രം തന്നെ വമ്പൻ വിജയം ആകുക. കമൽ എന്ന മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ഒരുക്കിയ ചിത്രം ആയിരുന്നു നമ്മൾ. ചിത്രത്തിൽ നായകന്മാർ ആയി എത്തിയത് ഭരതന്റെ മകൻ സിദ്ധാർഥ് അതുപോലെ തന്നെ നടൻ രാഘവന്റെ മകൻ ജിഷ്ണുവും ആയിരുന്നു.
ഭാവന എന്ന മികച്ച നടിയെ മലയാള സിനിമക്ക് ലഭിച്ച ചിത്രത്തിൽ മറ്റൊരു നായിക രേണുക മേനോൻ ആയിരുന്നു. മോഡൽ ആയി തുടങ്ങിയ രേണുകയുടെ ആദ്യ ചിത്രം നമ്മൾ വമ്പൻ വിജയം ആയി. ചിത്രം തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്തപ്പോൾ രേണുക തന്നെ നായികയായി. മൂന്നു ഭാഷകളിൽ അഭിനയിക്കാൻ അവസരം. പ്രിത്വിരാജിന്റെ നായികയായി മൂന്നു ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു.
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും മനുഷ്യ മൃഗവും വർഗ്ഗവും അതുപോലെ തന്നെ തമിഴിൽ ഭരത്തിന്റെ നായികയായി ഫെബ്രുവരി 14 എന്ന ചിത്രം. പക്ഷെ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ആദ്യ ചിത്രം നമ്മൾ വമ്പൻ വിജയം നേടുന്നതിനൊപ്പം തന്നെ അതിലെ രേണുക കൂടി ഉള്ള രണ്ടു ഗാനങ്ങൾ വമ്പൻ ഹിറ്റ് ആയിരുന്നു. എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസീ എന്ന് പാടിയത് രേണുകയെ നോക്കിയാണ്.
സുഖമാണീ നിലാവ് എന്ന ഹിറ്റ് ഗാനത്തിലും നിറഞ്ഞു നിന്നത് രേണുക തന്നെ. ആദ്യ ചിത്രത്തിൽ ഭാവനയെക്കാൾ തിളങ്ങി താരം 2002 – 03 കാലഘട്ടത്തിൽ മൂന്നു ഭാഷകളിൽ അവസരങ്ങൾ ഉണ്ടായപ്പോൾ തെന്നിന്ത്യൻ സിനിമയിൽ മികച്ച നായിക നിരയിലേക്ക് ഉയരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. ഭാവനയെക്കാൾ വലിയ താരം ആകും എന്നുള്ള പ്രതീക്ഷ. എന്നാൽ അതെല്ലാം വിഫലം ആയി എന്ന് വേണം പറയാൻ.
2006 ആകുമ്പോഴേക്കും വെറും നാല് വർഷം കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം നായികയായി രേണുക എന്ന താരം അവസാനിക്കുക ആയിരുന്നു. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
തുടര്‍ പഠനത്തിനായി നടി യുഎസ്സിലേക്ക് പറന്നു. പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. 2006 ലാണ് സുരാജുമായുള്ള വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി. ഇപ്പോൾ കാലിഫോർണിയയിൽ നൃത്ത വിദ്യാലയം നടത്തി വരുകയാണ് താരം. രണ്ടു പെൺകുട്ടികൾ ആണ് രേണുകക്ക് ഉള്ളത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…