അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളിയുടെ നായികയായി പ്രേമം എന്ന ചിത്രത്തിൽ കൂടി ആണ് സായി പല്ലവി (sai pallavi) എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ആണ് സായി പല്ലവി. പ്രേമത്തിന്റെയും ഫിഡയിലെയും അഭിനയത്തിൽ കൂടി ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ താരം മാരി 2, എൻ ജി കെ, അതിരൻ എന്നി ചിത്രങ്ങളിൽ കൂടിയും ശ്രദ്ധ നേടി. എന്നാൽ അഭിനയത്തിനൊപ്പം ഡാൻസിൽ കൂടി തിളങ്ങിയിട്ടുള്ള താരം സിനിമകളിൽ അഭിനയിക്കുമ്പോൾ ചില നിബന്ധനകൾ വെക്കുന്നത് പലപ്പോഴും നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്.
ഇത്തരത്തിൽ ഉള്ള നിബന്ധനകൾ താരത്തെ പലപ്പോഴും അഹങ്കാരി എന്നുള്ള വിളി വരെ എത്തിച്ചിട്ടുണ്ട്. വിമർശകർക്ക് കൃത്യമായി മറുപടി നൽകുന്ന താരം ആണ് സായി.. ഇപ്പോൾ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്. പലപ്പോഴും വമ്പൻ താര ചിത്രങ്ങൾ വരെയും സായി പല്ലവി ഉപേക്ഷിച്ചിട്ടുണ്ട്.
തന്റെ സൗന്ദര്യത്തെ കുറിച്ച്
സൗന്ദര്യത്തെക്കുറിച്ച് ആകുലപ്പെട്ട് നടന്നിരുന്നൊരു കാലം തനിക്കുമുണ്ടായിരുന്നുവെന്ന് സായി പല്ലവി പറയുന്നു. ജോർജിയയിൽ പഠിക്കുമ്പോൾ മുഖക്കുരു ആരും കാണാതിരിക്കാൻ മുഖം ഷാളിട്ട് മറച്ച് നടക്കുമായിരുന്നു. ഫെയർനസ് ക്രീമുകൾ പലതും പുരട്ടിയിട്ടുണ്ട്. മഞ്ഞൾ തണ്ണിമത്തൻ തക്കാളി അങ്ങനെ തേയ്ക്കാത്തതായി ഒന്നുമില്ല. എന്നിട്ടും മുഖക്കുരു മാറിയില്ല. ഞാൻ ഇതുവരെ പുരികം ത്രഡ് ചെയ്തിട്ടില്ല. എന്റെ ശബ്ദവും വലിയ പ്രശ്നമായിട്ട് തോന്നിയിട്ടുണ്ട്. ഞാൻ ഫോൺ എടുക്കുമ്പോൾ പലരും സർ മാഡത്തിന് കൊടുക്കൂ എന്ന് പറഞ്ഞിട്ടുണ്ട്.
സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് തന്‍റേതായ നിലപാടുകളുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
അച്ഛനും അമ്മക്കും എന്നോടൊപ്പമിരുന്ന് കാണാനാവുന്ന രംഗങ്ങളിലേ ഞാൻ അഭിനയിക്കൂ. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഒപ്പം നിൽക്കുന്നത് അവരാണ്. അപ്പോൾ അവരെ അസ്വസ്ഥമാക്കുന്നതൊന്നും എന്റെ ജോലിയിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം. പണ്ടൊക്കെ കുട്ടിയുടുപ്പിട്ട് ഡാൻസ് കളിച്ചിട്ടുണ്ട്. ഇപ്പോഴത് പറ്റില്ല. എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തിലും വഴങ്ങില്ല.
ഞാൻ പലപ്പോഴും ആൺകുട്ടികളെക്കാൾ പെൺകുട്ടികളെയാണ് നോക്കാറ്. അവരുടെ ഹെയര് സ്റ്റൈല്‍ ഡ്രെസ് സെൻസ് ആഭരണങ്ങൾ അതൊക്കെ എന്നെ ആകർഷിക്കാറുണ്ട്. ആൺകുട്ടികൾ മിക്കപ്പോഴും ടീഷർട്ടും ജീൻസും മാത്രമല്ലേ ധരിക്കാറുള്ളു. പെൺകുട്ടികൾക്ക് എത്രയെത്ര ഫാഷനുകളാണ്. അത് നോക്കാൻ ഇഷ്ടമാണ്.
പ്രണയഭർത്ഥനയും വിവാഹവും
തനിക്ക് ലഭിച്ച പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ചും സായ് പല്ലവി പറഞ്ഞിരുന്നു. ജോർജ്ജിയയിൽ ചേർന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഒരു പയ്യൻ എന്നോട് കരഞ്ഞ് പറഞ്ഞു ’എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം അമ്മയെയാണ്. അമ്മ കഴിഞ്ഞാൽ പിന്നെ പല്ലവി നിന്നെയാണ് ഇഷ്ടം.’ ഉടനെ ഞാൻ അമ്മയെ വിളിച്ചു. ’അമ്മാ അവൻ പാവമാണ് ഞാൻ അവനെ കല്യാണംകഴിച്ചാലോ എന്ന്.’അച്ഛനും അമ്മയ്ക്കും ക്ഷമയുള്ളതുകൊണ്ട് മാത്രം തടികേടാവാതെ രക്ഷപ്പെട്ടു.എന്നെ കെട്ടിച്ച് വിടാൻ ഇത്തിരി പാട് പെടും. ഉടനേയൊന്നും കല്യാണമില്ല. അഭിനയം തുടരണം. അച്ഛനെയും അമ്മയെയും വിട്ട് ഇപ്പോഴൊന്നും എവിടേക്കും ഇല്ല.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…