തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും ഒപ്പം അഭിനയിച്ച നടിയാണ് സൗന്ദര്യ രജനികാന്ത് മോഹൻലാൽ ജയറാം കമൽ ഹാസൻ എന്നിവർക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള സൗന്ദര്യ 12 വർഷത്തെ അഭിനയ ജീവിതത്തിനു ഇടയിൽ 120 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ സൗന്ദര്യ വിമാന അപകടത്തിൽ മരിക്കുകയായിരുന്നു. മലയാളത്തിൽ സുപരിചിയായ സൗന്ദര്യ കിളിച്ചുണ്ടൻ മാമ്പഴം യാത്രക്കാരുടെ ശ്രദ്ധക്ക് എന്നീ ചിത്രങ്ങളിലാണ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. തണ്ടകൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എതിയപ്പോൾ ആണ് ആർ വി ഉദയകുമാർ സൗന്ദര്യയെ കുറിച്ച് മനസ്സ് തുറന്നത് ആർ വി ഉദായകുമാറിന്റെ വാക്കുകൾ ഇങ്ങനെ..
സൗന്ദര്യയെ ആദ്യ സിനിമയിലെക്ക് കൊണ്ടുവന്നത് ഞാനായിരുന്നു അണ്ണാ അണ്ണാ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത് ഞാൻ അവൾക്ക് സഹോദര തുല്യമായിരുന്നു. അവളുടെ പ്രണയത്തിൽ അടക്കം പല പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ പരിഹരിക്കാൻ ഞാൻ പോകാറുണ്ട് എന്നാൽ അവളുടെ കല്യാണത്തിന് എനിക്ക് പോകാൻ കഴിഞ്ഞില്ല. വീട് പണിതപ്പോൾ അതിന്റെ ഗൃഹ പ്രവേശനം വെച്ചിരുന്നു അതിനും പോകാൻ കഴിഞ്ഞില്ല.
എന്നാൽ അതെല്ലാം കഴിഞ്ഞ് ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിൽ അവൾ അഭിനയം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു ഇത് എന്റെ അവസാന ചിത്രമാണ് ഞാൻ അഭിനയം നിർത്തുകയാണ് കാരണം ഇപ്പോൾ രണ്ട് മാസം ഗർഭിണിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി നാളെ പോകുകയാണ് എന്നും അവൾ പറഞ്ഞു പിറ്റേന്ന് അവളുടെ മരണ വാർത്ത കാണുന്നത് രാവിലെ ഏഴര മണിക്ക് ആ വാർത്ത കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് അവളുടെ പുതിയ വീട്ടിൽ അവളുടെ മരണത്തിന് ആണ് ഞാൻ പോയത് ആ വീടിന്റെ ചുവരിൽ എന്റെ വലിയൊരു ചിത്രം തൂക്കിയിരുന്നു. 2003 ൽ ആയിരുന്നു സൗന്ദര്യയുടെ വിവാഹം 2004 ൽ ആയിരുന്നു താരം വിമാന അപകടത്തിൽ മരിച്ചത് കൂടെ സഹോദരനും മരണപ്പെട്ടിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…