അത്തരം കാര്യങ്ങളോട് അറപ്പാണ്; അതുകൊണ്ട് പുതിയ വസ്ത്രങ്ങൾ എടുക്കില്ല; പിന്നെ വീട്ടിൽ തീയറ്റർ മുതൽ ജിം വരെയുണ്ട്; വിവാഹ ശേഷം ലക്ഷ്വറി ജീവിതം ലഭിച്ച നടി ഷീലു എബ്രഹാം പറയുന്നത് കേട്ടോ..!!

ചെറുതും വലുതമായ വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിൽ തുടരുന്ന താരമാണ് ശീലു എബ്രഹാം. വ്യവസായിയും സിനിമ നിർമാതാവുമായ എബ്രഹാം മാത്യുവിന്റെ ഭാര്യയാണ് ശീലു എബ്രഹാം. ശീലു പ്രധാനമായും അഭിനയിക്കുന്നതും എബ്രഹാം മാത്യു നിർമിച്ച ചിത്രങ്ങളിൽ ആയിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ശീലു, തന്റെ ജീവിതം തുടങ്ങുന്നത് നേഴ്സ് ആയിട്ട് ആയിരുന്നു.

അവിടെ നിന്നും ആയിരുന്നു താരം സിനിമ അഭിനയത്രി ആയി മാറുന്നത്. മോഹൻലാലിനൊപ്പം കനൽ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം പുതിയ നിയമം എന്ന ചിത്രത്തിൽ അടക്കം അഭിനയിച്ചിട്ടുള്ള ശീലു കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ എന്ന ചിത്രത്തിൽ കൂടി ജയറാമിന്റെ നായിക വേഷത്തിലും അടക്കം എത്തിയിട്ടുണ്ട്. ശീലുവിന്റെ കരിയറിൽ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായിരുന്നു പട്ടാഭിരാമൻ.

sheelu abraham actress

അതെ സമയം ഷീ ടാക്സി എന്ന ചിത്രത്തിൽ തനിക്ക് കോമഡി അടക്കം വഴങ്ങും എന്ന് തെളിയിച്ച താരം ഇപ്പോൾ ഇപ്പോൾ തന്റെ ജീവിതത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. കൗമുദി ചാനലിനെ കൊടുത്ത എ ഡേ വിത്ത് സ്റ്റാർ എന്ന പരിപാടിയിൽ ആണ് തന്റെ വീടിനെ കുറിച്ചും ജീവിത രീതികളെ കുറിച്ചും എല്ലാം ശീലു എബ്രഹാം മനസ്സ് തുറന്നത്.

ശീലു പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയും ട്രോള് ആയും എല്ലാം മാറുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

നേഴ്‌സിങ് പഠനത്തിന് ശേഷം താൻ കുവൈറ്റ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞതോടെ ആയിരുന്നു നേഴ്‌സിങ് ജോലി താൻ ഉപേക്ഷിക്കുന്നത്. അഭിനയത്രി എന്നതിനും നേഴ്സ് എന്നതിനും അപ്പുറം മികച്ച നർത്തകി കൂടിയാണ് ശീലു. താൻ വലിയ ഷോപ്പിംഗ് ഭ്രമമുള്ള ആളല്ല എങ്കിൽ കൂടിയും തനിക്ക് ഇഷ്ടമുള്ള വസ്ത്രം സാരിയാണ് എന്ന് ശീലു പറയുന്നു.

sheelu abraham actress

ഒഡീസി ഉള്ള ആൾ ആണ് താൻ എന്നും ഓരോ സാധനങ്ങളും അതിന്റെതായ സ്ഥാനത്തിൽ അല്ലെങ്കിൽ തനിക്ക് പെട്ടന്ന് ദേഷ്യം വരുമെന്ന് ശീലു പറയുന്നു. തന്നെ കുറിച്ചുള്ള മറ്റൊരു കാര്യം പറയുമ്പോൾ ആളുകൾ അതിനെ എങ്ങനെ കാണും എന്നുള്ള സംശയം തനിക്കുണ്ടെന്ന് എന്നുള്ള മുഖവുരയോടെ താരം പറയുന്നത് താൻ അധികം വസ്ത്രങ്ങൾ വാങ്ങുന്ന കൂട്ടത്തിലുള്ള ആളല്ല എന്നാണ്. അതിനുള്ള കാരണം ആയി ശീലു പറയുന്നത് ഇങ്ങനെയാണ്.

സാധാരണയായി കടയിൽ പോയി റെഡി മെയ്ഡ് വസ്ത്രങ്ങൾ വാങ്ങുമ്പോൾ നമ്മൾ തീർച്ചയായും അത് ഇട്ട് നോക്കേണ്ടതായി വരും. ഒരുപാടു ആളുകൾ ഇട്ടിട്ട് തിരിച്ചു വെച്ചിരിക്കുന്ന വസ്ത്രങ്ങൾ അല്ലെ.. എനിക്ക് അത് ഇടുമ്പോൾ തന്നെ കഴുത്തൊക്കെ ചൊറിയാൻ തുടങ്ങും. അത് എനിക്ക് മാനസികമായി ഉള്ള പ്രശ്നം ആയിരിക്കും. അതുകൊണ്ട് തന്നെ ഞാൻ വസ്ത്രങ്ങൾ വാങ്ങാൻ പോകുമ്പോൾ വ്യക്തമായി പ്രീ പ്ലാൻ ചെയ്താണ് പോകുന്നത്.

തിരിച്ചു വന്നാൽ അപ്പോൾ തന്നെ കുളിക്കും, ഇടുന്നതിനു മുന്നേ വസ്ത്രങ്ങൾ എല്ലാം കഴുകുകയോ അല്ലെങ്കിൽ ഡ്രൈ ക്ലീൻ ചെയ്യുകയോ ചെയ്യും. പൊതുവെ ഭയാനക ജാഡയായി തോന്നുന്ന മമ്മൂക്ക യഥാർത്ഥത്തിൽ ഭയങ്കര ജോളി ടൈപ്പ് ആണ്. നല്ല ഫ്രണ്ട്‌ലി ആണെന്നും തങ്ങൾ ഒരുമിച്ച് മൂന്നു ചിത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും ശീലു പറയുന്നു.

അതെ സമയം ശീലു താമസിക്കുന്ന വീടിന്റെ ആഡംബരം കാണിക്കാനും ശീലു മറന്നില്ല. വീട്ടിൽ തന്നെ തീയേറ്ററും ജിമ്മും വാഡ്രോബ്സും എല്ലാം ഉണ്ട്. അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും പുറത്ത് പോകേണ്ട ആവശ്യം തനിക്കില്ല എന്നും വീട്ടിൽ തന്നെ ഇരിക്കാൻ ഇഷ്ടമുള്ളയാൾ ആണ് താനെന്നും ശീലു എബ്രഹാം പറയുന്നുണ്ട്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago