മലയാളത്തിൽ ഒരു കാലത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും ആരാധകർ ഉണ്ടായിരുന്ന യുവാക്കൾക്ക് ഹരം ആയിരുന്ന താരം ആണ് റഹ്മാൻ. മലയാളം തമിഴ് തെലുങ്ക് തുടങ്ങി ഒട്ടേറെ ഭാഷകളിൽ 150 ൽ അധികം വേഷങ്ങൾ ചെയ്ത താരം ആണ് റഹ്മാൻ. എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ.
സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതൻ കെ. ബാലചന്ദർ പ്രിയദർശൻ കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ പ്രേംനസീർ തുടങ്ങിയ പഴയതലമുറക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട് റഹ്മാൻ.
പത്മരാജൻ ഒരുക്കിയ കൂടെവിടെ ആയിരുന്നു ആദ്യ ചിത്രം. രോഹിണി , ശോഭന തുടങ്ങിയ നായികമാരുടെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന റഹ്മാൻ സിനിമാ ജീവിതത്തിൽ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ ഒരുപാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ട് ഞാൻ.
ശോഭനയും രോഹിണിയും ഒക്കെ ഗോസിപ്പു കഥകളിൽ വന്നിരുന്നു. അതൊന്നും എന്നെ വേദനിപ്പിച്ചിരുന്നില്ല. പക്ഷെ വീട്ടുകാർ അറിഞ്ഞാൽ എന്താകുമെന്ന ഒരു പരിഭ്രമം എനിക്കുണ്ടായിരുന്നു. നായികമാരോടും സിനിമാ മേഖലയോടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ എന്നെ മോശക്കാരനാക്കിയ ഒരു സംഭവമുണ്ട്. നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു.
അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ അവർക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തിൽ അവർ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റിൽവെച്ച് അവരെന്നെ മോശക്കാരനാക്കാൻ ശ്രമിച്ചു.
നായകനായ ഞാൻ തൊട്ടഭിനയിക്കാൻ പാടില്ലെന്ന് അവർ വാശി പിടിച്ചു. അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ എളുപ്പം ദേഷ്യം വരുന്ന ഞാൻ അന്ന് സെറ്റിൽനിന്ന് ഇറങ്ങിപ്പോയി എന്നും റഹ്മാൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…