സീത എന്ന സീരിയൽ വഴി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് സ്വാസിക. ദത്തുപുത്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തെ കുറിച്ചാണ് സ്വാസിക ഇപ്പോൾ അനുഭവം പങ്കുവെച്ചത്.
സീരിയലിന്റെ ചിത്രീകരണ വേളയിൽ ഉരുൾ പൊട്ടൽ കൃതൃമായി രൂപീകരിക്കാൻ തീരുമാനിച്ചു.
മണ്ണെടുത്തു കൊണ്ടിരിക്കുന്ന കുന്നിനു മുകളില്‍ നിന്ന് അതിശക്തമായി വെള്ളം പമ്പ് ചെയ്താണ് ഉരുള്‍പൊട്ടലും കനത്തമഴയും സൃഷ്ടിക്കുന്നത്. അങ്ങനെ ഷൂട്ടിങ് തുടങ്ങി. അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അടിതെറ്റി വീണു.
വെള്ളപ്പാച്ചിലില്‍ ഒരു പാറയുടെ അടിയില്‍ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുമ്പില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്. ആ ചിത്രീകരണത്തിനിടയില്‍ സെറ്റില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
എന്നാൽ ഭാഗ്യം ഉള്ളത് കൊണ്ടാണ് ജീവൻ നഷ്ടപ്പെടാതെ ഇരുന്നത് എന്നും സ്വാസിക പറയുന്നു.
ഈ വർഷം തന്നെ വിവാഹം ഉണ്ടാകും എന്നും നടി പറയുന്നു, ജീവിതത്തിൽ സീരിയൽ, സ്റ്റേജ് ഷോ, സിനിമ വേഷങ്ങൾ മാത്രം പോര, സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്നും അതുപോലെ ഒരു നൃത്ത സ്‌കൂൾ തുടങ്ങണം എന്നുമാണ് ആഗ്രഹം എന്നും പ്രേക്ഷകരുടെ സ്വന്തം സീത പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…