ജീവിതത്തില്‍ പറ്റിയ തെറ്റ് തന്റെ ആദ്യവിവാഹമായിരുന്നു; തെറ്റുകൾ ഏറ്റുപറഞ്ഞു ശ്വേത മേനോന്‍..!!

91

നടിയായി എത്തുകയും തുടർന്ന് മോഡലിംഗ് ചെയ്ത് അവതാരകയും ഒക്കെയായി മാറിയ തെന്നിന്ത്യൻ നടിയാണ് ശ്വേത മേനോൻ. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ആറടി പൊക്കമുള്ള ശ്വേത.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി, ശാരതാ മേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ആദ്യവിവാഹം ബോബി ബോസ്ലയുമായി. അവർ പിന്നീട് വേർപിരിഞ്ഞു. 2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസമേനോനുമായി വിവാഹിതയായി. സൈനബ എന്നാണ് മകളുടെ പേര്.

അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോൻ സംവിധായകൻ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്. ഈ സിനിമയ്ക്ക് ശേഷം ആറടി പൊക്കമുള്ള ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു.

തന്റെ ജീവിതത്തിലെ വലിയൊരു തെറ്റായിരുന്നു ആദ്യ വിവാഹമെന്ന് തുറന്നു പറയുന്നു. സ്വതന്ത്രമായ കാഴ്ചപ്പാടുകളിലൂടെ ജീവിച്ച തനിക്ക് ജീവിതത്തില്‍ അച്ഛന്‍ നല്‍കിയ സ്വാതന്ത്യ്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും എന്നാല്‍ ആ സ്വാതന്ത്ര്യങ്ങള്‍ക്ക് അച്ഛന്‍ പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ശ്വേത പറയുന്നു.

ഒരു ആണ്കുട്ടിയ്ക്ക് തുല്യയായി തന്നെ വളര്‍ത്തി. ബോബി ഭോസ്ലെയുമായുള്ള വിവാഹം തനിക്ക് പറ്റിയത് അല്ലെന്നു ആദ്യം തിരിച്ചറിഞ്ഞത് അച്ഛന്‍ ആയിരുന്നുവെന്നും താരം പറയുന്നു.

ആദ്യ വിവാഹത്തിൽ ഉണ്ടായ പ്രശ്നങ്ങളുടെ കുറിച്ച് ശ്വേത പറയുന്നത് ഇങ്ങനെ,

പറ്റിയത് ഒരേ ഒരു തെറ്റ്. ബോബി ഭോസ്ലെയുമായുള്ള എന്റെ ആദ്യ വിവാഹം. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവും മുമ്പേ അച്ഛന്‍ മനസ്സിലാക്കിയിരുന്നു.

എനിക്കോര്‍മയുണ്ട് എന്‍ഗേജ്മെന്റിന്റെ അന്ന് അച്ഛനെന്നെ കാണാന്‍ വന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു. അച്ഛന്‍ കുറേനേരം നോക്കി നിന്നു. ഞാന്‍ പറഞ്ഞു, “പുറത്തെല്ലാരും കാത്തു നില്‍ക്കുന്നുണ്ടാവും, അച്ഛന്‍ ചെല്ലൂ” അച്ഛന്‍ തലചെരിച്ച്‌ എന്നെ നോക്കി,

“നിനക്ക് ഒന്നും സംസാരിക്കണ്ട എന്നോട്? ‘എന്നെ പ്രയാസപ്പെടുത്താതെ, എന്നാല്‍ കരുതലോടെയുള്ള ചോദ്യം. എന്റെ ബ്യൂട്ടീഷ്യന്‍ എന്നോടു പറഞ്ഞു,

“ശ്വേതാജിയുടെ വായില്‍നിന്ന് എന്തോ കേള്‍ക്കാന്‍ വേണ്ടിയാണ് അച്ഛന്‍ നിന്നത്..”

അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞു, “ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ..” പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു. പറഞ്ഞില്ല. ശരിയാണ് ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു.

You might also like