Top Stories

ആ ലൗ ലെറ്ററും ഗിഫ്റ്റും കണ്ടു ഞെട്ടിപോയി; ആരാധകരോട് വെറുപ്പുതോന്നിയ സംഭവം വെളിപ്പെടുത്തി അഹാന കൃഷ്ണകുമാർ..!!

മലയാള സിനിമയിൽ ഒട്ടേറെ കാലങ്ങൾ ആയി അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സഹ നടനും വില്ലനും ഒക്കെ ആയി തിളങ്ങിയ താരം ആണ് കൃഷ്ണ കുമാർ. കൃഷ്ണ കുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ മിന്നും താരങ്ങൾ ആണ്. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും അടക്കം സജീവം ആണ് കുടുംബ സമേതം. കൃഷ്ണ കുമാറിന് നാല് പെണ്മക്കൾ ആണ് ഉള്ളത്.

മൂത്ത മകൾ അഹാന കൃഷ്ണ മലയാളത്തിൽ വളരെ കുറിച്ച് പടങ്ങൾ മാത്രം ആണ് ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും ആരാധകർ ഉള്ള താരം ആണ്. കൃഷ്ണ കുമാറിന്റെ ഇളയ മകൾ ഹൻസികയും ലുക്ക എന്ന ചിത്രത്തിൽ ചേച്ചിക്കൊപ്പം അഭിനയിച്ചിരുന്നു. കൂടാതെ മറ്റൊരു മകൾ ഇഷാനി സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. എന്നാൽ അഹാന ഇപ്പോൾ തന്റെ ഒരു ദിവസത്തെ കുറിച്ചും ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങളും പറഞ്ഞിരിക്കുക ആണ് സാമൂഹിക മാധ്യമങ്ങൾ വഴി.

പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്നതും വർക്ക് ചെയ്യുന്നതും ഒക്കെ ആയ ഒട്ടേറെ വിഡിയോകൾ ചിത്രങ്ങൾ എന്നിവ ആണ് ദിനംപ്രതി ഇവർ ഷെയർ ചെയ്യുന്നത്. എന്നാൽ അമ്മ സിന്ധു ഇപ്പോഴും ക്യാമറക്ക് പിന്നിൽ ആയിരിക്കും. എന്നാൽ ഇപ്പോൾ ആരാധകർ ചെയ്തതിൽ വെച്ച് ഏറ്റവും വെറുപ്പിക്കുന്ന സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഹാന. ഒരു വിഡിയോയിൽ കൂടിയാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തൽ നടത്തിയത്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിന് ശേഷം ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ സംഭവം ആണ്. തന്നോട് തീവ്രമായ ആരാധന തോന്നിയ ഒരാൾ ചെയ്തത് ആണ് ഇത്. കോളേജിൽ ഞാൻ ക്ലാസ്സിൽ ഇരിക്കുമ്പോൾ എച്ച് ഓ ഡി എന്ന കാണാം എന്ന് പറഞ്ഞത് ആയി ടീച്ചർ അറിയിക്കുക ആയിരുന്നു. കോളേജിൽ വളരെ നല്ല കുട്ടിയായി പഠിക്കുന്നത് ഒക്കെ കൊണ്ട് തന്നെ വളരെ കൂൾ ആയി ആണ് അങ്ങോട്ട് ചെന്നത്. അവിടെ പോയപ്പോൾ എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്.

എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ അവർ ഒരു കൊറിയർ കയ്യിൽ തന്നിട്ട് പറഞ്ഞു ഇത് തന്റെ പേരിൽ വന്നത് ആണെന്ന്. എവിടെന്നോ ഒരാൾ എന്റെ കോളേജ് വിലാസത്തിൽ എനിക്ക് അയച്ച ഒരു കൊറിയറും ലൗ ലെറ്ററും ഒരു മാല പോലെ എന്തോ സമ്മാനവും ഉണ്ടായിരുന്നു. ഓഫീസിൽ റൂമിൽ എത്തിയ കൊറിയർ അവർ എല്ലാവരും കൂടി പൊട്ടിച്ചു നോക്കുകയും ചെയ്തിരുന്നു. ചെന്നൈയിൽ ആണ് പഠിച്ചത്. അവർക്ക് മലയാളം വായിക്കാൻ അറിയില്ലായിരുന്നു എങ്കിൽ കൂടിയും ലൗ ലെറ്റർ ഒക്കെ പൊട്ടിച്ചു വായിച്ചിരുന്നു.

കാര്യങ്ങൾ ഒക്കെ അവർക്ക് മനസിലായി. മൂന്നു നാല് പേജ് ഉള്ള പത്ത് തവണ എങ്കിലും ഐ ലൗ യു എന്ന് എഴുതി ഇരുന്നു. അവർ എന്നോട് കാര്യങ്ങൾ ചോദിച്ചു. എനിക്ക് വല്ലാത്ത ചമ്മൽ ആയിരുന്നു. ജീവിതത്തിൽ ആദ്യത്തെ സംഭവം ആയിരുന്നു. വെറുത്തു പോയി. ഒടുവിൽ അവരോടു ക്ഷമയൊക്കെ ചോദിച്ചു. എന്നാൽ പിന്നീട് അതോർത്തപ്പോൾ എനിക്ക് ചിരി ഒക്കെ വന്നു.

എന്നെ കല്യാണം കഴിക്കണമെന്നും എന്നെ ഇഷ്ടം ആണെന്നും ഒക്കെ ആ ലൗ ലെറ്ററിൽ എഴുതി ഇരുന്നു. അതിൽ അയാളുടെ മൊബൈൽ നമ്പർ ഒക്കെ ഉണ്ടായിരുന്നു. ഈ സംഭവം ആണ് ജീവിതത്തിൽ ഏറ്റവും വെറുപ്പ് തോന്നിയ ആരാധകർ ചെയ്ത സംഭവം എന്ന് അഹാന പറയുന്നു.

David John

Share
Published by
David John

Recent Posts

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

18 hours ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

2 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

2 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

4 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

1 month ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 month ago