മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്; സ്റ്റീവൻ സ്പിൽബർഗ് പോലും ഇവരെവെച്ച് പടമെടുക്കും; ഒമർ ലുലുവിന് കിടുക്കാച്ചി മറുപടിയുമായി അൽഫോൻസ് പുത്രൻ..!!

138

മലയാള സിനിമകൾ വളരുകയാണ് എന്നാൽ മലയാള സിനിമ വേണ്ടത്ര വളരുന്നില്ല എന്നാണ് സംവിധയാകൻ ഒമർ ലുലു പറയുന്നത്. മോഹൻലാൽ , മമ്മൂട്ടി , പൃഥ്വിരാജ് അടക്കം ഉള്ള ഒട്ടേറെ സൂപ്പർ താരങ്ങൾ മലയാളത്തിൽ ഉണ്ടെങ്കിൽ കൂടിയും മലയാള സിനിമ പാൻ ഇന്ത്യ തലത്തിലേക്ക് വളരാത്തത് എന്താണ് എന്നുള്ള ചോദ്യവുമായി ആണ് സംവിധായകൻ ഒമർ ലുലു എത്തിയത്.

ഒമർ മുന്നോട്ട് വെച്ച പോസ്റ്റിന് കിടിലൻ മറുപടി തന്നെ ആണ് സംവിധായകൻ അൽഫോൻസ് പുത്രൻ നൽകിയത്. ഒമർ ലുലു കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിൽ കമന്റ് ആയി ആണ് അൽഫോൻസ് തന്റെ മറുപടി ആയി നൽകിയത്. അൽഫോൻസ് മറുപടി നൽകിയ മറുപടി കിടുക്കി എന്നാണ് സോഷ്യൽ മീഡിയ സംസാരം. ഇതൊരു ഫാൻസ് ഫൈറ്റ് ഒന്നുമല്ല, ഒരു ചർച്ച മാത്രമായി കണ്ടാൽ മതി..
രജനി, അർജ്ജുൻ, ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും കെജിഫിലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ.

ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ? എന്നാൽ ഇതിനു അൽഫോൻസ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു… ആക്ടിങ്, ഡാൻസ്, ഫൈറ്റ്, സ്റ്റൈൽ, ഡയലോഗ്, ആറ്റിട്യൂട്. ഇത് റൊമ്പ മുഖ്യം ബിഗിലെ. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തതു ഒമറേ. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്. എല്ലാവർക്കും ഇത് ഈസി ആയി പറ്റും എന്ന് തോന്നുന്നു.

പാൻ ഇന്ത്യ തിരക്കഥയിൽ അവർ അഭിനയിച്ചാൽ നടക്കാവുന്നതേ ഉള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി മുതൽ മുടക്കിൽ നിർമ്മിച്ച, നല്ല തിരക്കഥയും മേക്കിങ്ങും ഉള്ള പടം വന്നാൽ, സ്റ്റീവൻ സ്പീൽബർഗ് സാർ പോലും ചിലപ്പോൾ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. വൈകാതെ അതും ചിലപ്പോൾ നടക്കാൻ സാധ്യത ഉണ്ട്. ഏതായാലൂം അൽഫോൻസ് പുത്രന്റെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു എന്ന് തന്നെ പറയാം.

You might also like