തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് അഞ്ചു കുര്യൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി വേഷം ചെയ്തു അഭിനയ ലോകത്തേക്ക് എത്തിയ താരം പിന്നീട് ഓം ശാന്തി ഓശാനയിൽ മികച്ച വേഷം ചെയ്തിരുന്നു. ജാക്ക് ആൻഡ് ഡാനിയേൽ എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായിക വേഷം വരെ ചെയ്ത താരം ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ചെയ്ത വേഷത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം തന്റെ അടുത്ത സുഹൃത്തുക്കൾ ആണ് സംവിധായകർ ആയ ജൂഡ് ആന്റണിയും അൽഫോൻസ് പുത്രനും എന്ന് പറയുന്നു.
കോളേജ് പഠന കാലത്ത് ആണ് നേരത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് എന്ന് താരം പറയുന്നു. പിന്നീട് ഓം ശാന്തി ഓശാന വഴി സിനിമയെ കൂടുതൽ അടുത്തറിഞ്ഞെന്നും പിന്നീട് ഡിഗ്രി അവസാന വർഷമായപ്പോൾ ആസിഫ് അലിയുടെ കവി ഉദേശിച്ചത് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും താരം പറയുന്നു. പക്ഷേ ഞാൻ പ്രകാശൻ എന്ന സിനിമക തനിക്ക് നല്ല അവസരങ്ങൾ നേടി തന്നെന്നും അതുവഴി ദിലീപ് നായകനായ ജാക്ക് ഡാനിയൽസിൽ കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും അഞ്ജു പറയുന്നു.
നല്ല സിനിമകൾ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ
നായികയാകണമെന്ന് നോക്കത്തില്ലന്നും നല്ല വേഷങ്ങൾക്ക് മുൻഗണന നൽകും ഷൂട്ടിംഗ് സമയത്ത് ദിലീപേട്ടൻ ഒരുപാട് സഹായിച്ചെന്നും അഭിനയത്തിൽ പോരായിമ ഉണ്ടെങ്കിൽ പറഞ്ഞു തരുമായിരിന്നുവെന്നും അഞ്ജു പറയുന്നു. മോഡലിംഗ് രംഗത്ത് ആദ്യം പോക്കറ്റ് മണിക്ക് വേണ്ടി പോയിരിന്നുവെന്നും പിന്നീട് അതുവഴിയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത് ഇനി സ്വന്തമായി രൂപകൽപന ചെയ്ത വീടാണ് സ്വപനമെന്നും അഞ്ജു കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…