പതിനേഴാം വയസിൽ വിവാഹം, അതും അയാളുടെ നാലാം ഭാര്യയായി; എന്റെ അച്ഛനെക്കാൾ പ്രായമുണ്ടായിരുന്നു, എന്നേക്കാൾ പ്രായമുള്ള മക്കളും; എല്ലാം അറിഞ്ഞത് ഗർഭിണിയായ ശേഷം; ജീവിതത്തിലെ ഏറ്റവും വലിയ ചതിയെ കുറിച്ച് അഞ്ജു പ്രഭാകർ പറയുന്നു..!!

30,790

ബാലതാരമായി എത്തി അഭിനയ ലോകത്തിലേക്ക് നായിക ആയി അടക്കം തിളങ്ങി നിന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ ആണ് ബേബി അഞ്ജു എന്ന പേരിൽ അഭിനയ ജീവിതം തുടങ്ങിയ അഞ്ജു. മലയാളം, തമിഴ് സിനിമകളിൽ ആയിരുന്നു അഞ്ജു കൂടുതലും തിളങ്ങി നിന്നത്. തമിഴ്‌നാട്ടിൽ ജനിച്ച അഞ്ജു തന്റെ രണ്ടാം വയസ്സ് മുതൽ അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നയാൾ ആണ്.

1979 ൽ പുറത്തിറങ്ങിയ ഉതിരിപ്പൂക്കൾ എന്ന ചിത്രത്തിൽ കൂടി ആണ് അഞ്ജു അഭിനയ ജീവിതം ആരംഭിക്കുന്നത്. 1982 ൽ ഓർമക്കായി എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ ബാലതാരത്തിൽ നിന്നും 1989 ൽ രുഗ്മിണി എന്ന മലയാളം ചിത്രത്തിൽ കൂടി അഞ്ജു നായിക ആയി അരങ്ങേറുന്നത്. കെ.പി കുമാരൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

ആദ്യ നായിക ചിത്രത്തിൽ കൂടി തന്നെ അഞ്ജുവിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയും ചെയ്തു. തുടർന്ന് മലയാള സിനിമയിൽ തിരക്കേറിയ അഭിനയത്രി ആയി മാറാൻ അഞ്ജുവിന് കഴിഞ്ഞു. മമ്മൂട്ടിക്കൊപ്പം തുടർച്ചായി അവസരങ്ങൾ ലഭിച്ചു, നീലഗിരിയിലും കിഴക്കൻ പത്രോസിലും കൗരവറിലും കോട്ടയം കുഞ്ഞച്ചനിലും മമ്മൂട്ടിക്കൊപ്പം അഞ്ജു അഭിനയിച്ചു.

ഒപ്പം മോഹൻലാലിനൊപ്പം താഴ്‌വാരത്തിലും മിന്നാരത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അന്നത്തെ ഒട്ടുമിക്ക താരങ്ങൾക്കും ഒപ്പം അഭിനയിച്ച അഞ്ജു എന്നാൽ 1996 കഴിഞ്ഞതോടെ ചുരുക്കം ചിത്രങ്ങളിലേക്ക് ഒതുങ്ങുക ആയിരുന്നു. കന്നഡ നടൻ ടൈഗർ പ്രഭാകറിനെ ആയിരുന്നു 1995 ൽ അഞ്ജു വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ അർജുൻ പ്രഭാകർ എന്ന മകൻ ജനിക്കുകയും ചെയ്തു. എന്നാൽ പ്രഭാകരുമായുള്ള അഞ്ജുവിന്റെ കുടുംബ ജീവിതം നീണ്ടു നിന്നത് വെറും ഒരു വര്ഷം മാത്രമായിരുന്നു.

ഒരു വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ചതിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് അഞ്ജു. അഞ്ജുവിന് പതിനേഴ് വയസ്സ് ഉള്ളപ്പോൾ ആയിരുന്നു നാല്പത്തിയേഴ് വയസുള്ള ടൈഗർ പ്രഭാകരുമായി അഞ്ജുവിന്റെ വിവാഹം നടക്കുന്നത്. ഇപ്പോൾ ഷക്കീലയുടെ സംസാരിക്കുമ്പോൾ ആണ് ജീവിതത്തെ കുറിച്ച് അഞ്ജു മനസ്സ് തുറന്നത്.

സിനിമയിൽ ബാലതാരത്തിൽ നിന്നും നായിക ആയി അരങ്ങേറിയപ്പോൾ വലിയ മോശം അനുഭവങ്ങൾ ഒന്നും ആദ്യ കാലങ്ങളിൽ തനിക്ക് നേരിടേണ്ടി വന്നട്ടില്ല. തുടക്കാലത്തിൽ അത്തരത്തിൽ അനുഭവങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ കാരണം വർഷങ്ങൾ ആയി താൻ ഒപ്പം പ്രവർത്തിച്ച നിർമാതാക്കളും സംവിധായകരും ഒക്കെ ആയിരുന്നു അന്നും ഉണ്ടായിരുന്നത്. എന്നാൽ അവരുടെ കാലത്തിനു ശേഷം പുതുതായി വന്ന ആളുകളിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായി.

അവർ എന്നെ കാണുന്ന രീതി തന്നെ വേറെ ആയിരുന്നു. അത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായപ്പോൾ രാത്രിക്ക് രാത്രി സിനിമ ഉപേക്ഷിച്ചു സെറ്റിൽ നിന്നും ഓടിയ അവസ്ഥ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇൻഡസ്ട്രിയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടാകും എന്ന് അറിയുന്നതുകൊണ്ടു തന്നെ താൻ ഒരിക്കലും ലൊക്കേഷനിലേക്ക് ഫ്ളൈറ്റിലോ അല്ലെങ്കിൽ ട്രെയിനിലോ ഒന്നും പോകാറില്ല.

പോകുമ്പോൾ കാറിൽ ആയിരിക്കും യാത്ര. കൂടെ അച്ഛനും ചേട്ടനും രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളും ഉണ്ട്. എന്നിട്ടും രാത്രി ബെഡ്റൂമിന്റെ കതകിൽ തട്ടുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ വട്ടം ക്ഷമിക്കും റിസപ്‌ഷനിൽ പോയി പറയും. രക്ഷ ഇല്ലെങ്കിൽ സിനിമ ഉപേക്ഷിക്കും. എന്നാൽ കുട്ടിക്കാലം മുതലുള്ള സെറ്റുകൾ വഴിയുള്ള അലച്ചിലുകൾ ഒരുഘട്ടത്തിൽ എന്നെ അഭിനയത്തിനോട് വെറുപ്പായി മാറാൻ കാരണമായി.

കുട്ടികളും കുടുംബവുമായി ജീവിക്കാൻ ആഗ്രഹിച്ചു, അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു താൻ പ്രഭാകറിനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി പ്രണയത്തിൽ ആയിരുന്നു. അദ്ദേഹത്തിന് അന്ന് തന്നെ അച്ഛനെക്കാൾ പ്രായം ഉണ്ടായിരുന്നു. എല്ലാവരും അത് അറിഞ്ഞപ്പോൾ വഴക്ക് പറയുമായിരുന്നു.

അന്ന് തനിക്ക് പതിനേഴ് വയസ്സ് ആയിരുന്നു ഉണ്ടായിരുന്നത്. ആ ബന്ധത്തിനെ വിവാഹം എന്നൊന്നും വിളിക്കാൻ കഴിയില്ല. ഒന്നര വര്ഷം ആയിരുന്നു തങ്ങൾ ഒന്നിച്ചു ജീവിച്ചത്. ഒന്നര വർഷത്തിൽ എനിക്ക് കുഞ്ഞുജനിച്ചു. കുഞ്ഞിന് മൂന്നു മാസം ഉള്ളപ്പോൾ ആണ് അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം ഉള്ളതായി താൻ അറിയുന്നത്.

ഞാൻ ആകെ കിടപ്പറ സീൻ ചെയ്തത് മമ്മൂക്കൊപ്പം; രണ്ട് തുണിക്കഷ്ണം മാത്രം സ്വിം സ്യൂട്ട് എന്ന് പറഞ്ഞു തന്നിട്ടുണ്ട്; അഭിനയം നിർത്താനുള്ള കാരണങ്ങൾ പറഞ്ഞ് പഴയകാല നടി അഞ്ജു..!!

മാത്രമല്ല ഞാൻ അയാളുടെ നാലാമത്തെ ഭാര്യ ആണെന്ന് പോലും വിവാഹ ശേഷം ആയിരുന്നു ഞാൻ അറിയുന്നത്. അദ്ദേഹത്തിനെ വേറെയും കുട്ടികൾ ഉണ്ടായിരുന്നു. തനിക്ക് ശേഷം മറ്റൊരു ബന്ധത്തിലേക്ക് പോകുന്നു എന്ന് അറിഞ്ഞപ്പോൾ അത് വേണ്ട എന്ന് വെച്ച് പോരുക ആയിരുന്നു.

വിവാഹം കഴിഞ്ഞു കുറെ നാളുകൾ കഴിഞ്ഞാണ് അറിയുന്നത് അദ്ദേഹം എനിക്ക് മുന്നേ മൂന്ന് വിവാഹങ്ങൾ കഴിച്ചു എന്നും അതിൽ തന്നെക്കാൾ പ്രായമുള്ള മക്കൾ ഉണ്ടെന്നും. എന്നാൽ സംഭവം എല്ലാം അറിഞ്ഞപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. അന്ന് ഞാൻ നാലുമാസം ഗർഭിണിയാണ്.

ഞാൻ വീട്ടിലേക്ക് തിരിച്ചു വന്ന ശേഷം എന്നെ വിളിക്കാൻ അയാൾ വന്നിരുന്നു. എന്നാൽ ഞാൻ പോയില്ല. മകന് രണ്ടു വയസുള്ളപ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചു എന്നുള്ള വാർത്ത അറിയുന്നത്. എന്നിട്ടും ഞാൻ പോയില്ല. പോകാൻ തോന്നിയതുമില്ല. ഇപ്പോൾ അവൻ പ്ലസ് ടു കഴിഞ്ഞു. അച്ഛൻ ഇല്ലാത്തതിന്റെ സങ്കടം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ അമ്മയില്ലേ എന്നാണ് അവൻ ചോദിക്കുന്നത്. അതാണ് തന്റെ സന്തോഷമെന്നും അഞ്ജു പറയുന്നു.