പ്രേമം എന്ന അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി ചിത്രത്തിൽ നായിക ആയി ആയിരുന്നു അനുപമ പരമേശ്വരൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളവും തമിഴും തെലുങ്കിൽ എത്തി നിൽക്കുന്ന താരം ആണ് അനുപമ. മേരി എന്ന ആദ്യ ചിത്രത്തിലെ കഥാപാത്രത്തിൽ കൂടി തന്നെ വമ്പൻ ആരാധകർ ഉണ്ടാക്കിയ താരം അഭിനേതാവിനൊപ്പം തന്റെ ആദ്യ ചിത്രത്തിൽ ഉണ്ടായ മോഹം പക്ഷെ സാധ്യമാക്കി തന്നത് ദുൽഖർ സൽമാൻ ആണെന്ന് പറയുന്നു.
ആദ്യ ചിത്രം പ്രേമത്തിൽ അഭിനയിക്കുമ്പോൾ തന്നെ അടുത്ത ചിത്രത്തിൽ തന്നെ അദ്ദേഹത്തിന്റെ സഹ സംവിധായക ആക്കുമോ എന്ന് ചോദിച്ചിരുന്നു എന്നാൽ അത് നടന്നില്ല എന്ന് താരം പറയുന്നു. എന്നാൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ കൂടി തന്റെ ആഗ്രഹം സാധിച്ചു എന്ന് അനുപമ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസം ആഗ്രഹം വീണ്ടും തോന്നുന്നത്.
ആഗ്രഹം ദുൽഖറിനോട് പറഞ്ഞു. അദ്ദേഹം രണ്ടാമത് ഒന്നും ആലോചിക്കാതെ ഉത്തരം പറയുകയും ചെയ്തു. വൈ നോട്ട്..? കം ആൻഡ് ജോയിൻ എന്നായിരുന്നു ദുൽഖർ നൽകിയ മറുപടി. തുടർന്ന് അടുത്ത ദിവസം തന്നെ സഹ സംവിധായികയുടെ വേഷത്തിൽ താൻ ജോയിൻ ചെയ്തു. കാരവാനില്ല കുടയില്ല തനി എഡി പണി. ഷൂട്ടിനുള്ളിൽ നിൽക്കുന്ന അനാവശ്യ ആളുകളെ മാറ്റലും ക്ലാപ്പ് അടിക്കലും തിരക്കഥ ചെക്ക് ചെയ്യലും അടക്കം എല്ലാ ജോലികളും ചെയ്തു.
ടീമിൽ എല്ലാവരും പുതിയ ആളുകൾ ആയിരുന്നു. നിറയെ ചെറുപ്പക്കാർ.. ക്രൂ താമസിക്കുന്നിടത്ത് ആണ് ഞാനും താമസിച്ചത്. ഞങ്ങൾ എല്ലാവരും ഒന്നിച്ചാണ് എല്ലാ കാര്യങ്ങളും പഠിച്ചത്. കൂടുതൽ സൗകര്യങ്ങൾ എടുക്കാതെ ഇടുന്നതു അസിസ്റ്റന്റ് ഡയറക്ടർ എന്ന ജോലി ശെരിക്കും ആസ്വദിച്ചു പഠിക്കാൻ വേണ്ടി കൂടിയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…