മലയാളത്തിൽ ആരാധകർ ഏറെ കാത്തിരുന്നു എത്തിയ ഒരു താരാപുത്രൻ തന്നെ ആയിരുന്നു മോഹൻലാൽ. ബാലതാരനായി പുനർജനി എന്ന ചിത്രത്തിൽ കൂടി മികച്ച ബാലതാരത്തിന് ഉള്ള സംസ്ഥന ചലച്ചിത്ര അവാർഡ് നേടിയ പ്രണവ് നായകനായി എത്തിയത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് ഒരുക്കിയത് ആദി എന്ന ചിത്രത്തിൽ കൂടി. ഇതിനോടകം താരം നാല് സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു.
ആദി , ഇരുപത്തിയൊന്നാം നൂറ്റാണ്ട് , മരക്കാർ അറബിക്കടലിന്റെ സിംഹം , ഹൃദയം എന്നി ചിത്രങ്ങളിൽ ആണ് താരം ഇതുവരെ അഭിനയിച്ചത്. മോഹൻലാലിൻറെ മകൻ ആയിട്ടുകൂടി ആഡംബര ജീവിതത്തിൽ നിന്നും മാറി യാത്രകളും പുസ്തകങ്ങളും ഒക്കെ ആയി ജീവിതം കൊണ്ട് പോകുന്ന ആൾ കൂടിയാണ് പ്രണവ്. സിനിമ എന്ന മായാലോകത്തിൽ അമിതമായ കൊതിയോടെ നോക്കാത്ത സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കാത്ത തന്റേതായ ഒരു ലോകം കണ്ടെത്തിയതിൽ ജീവിക്കാൻ ആണ് പ്രണവിനിഷ്ടം.
ഇപ്പോൾ പ്രണവ് ആദ്യമായി നായകനായി എത്തിയ ആദി എന്ന ചിത്രത്തിൽ ഒപ്പം അഭിനയിച്ച അനുശ്രീ പ്രണയവുമായി ഉള്ള അനുഭവം പറയുന്നത് ആണ് വൈറൽ ആകുന്നത്.
ലാൽ സാറിന്റെ മകൻ ഭയങ്കര സിംപിൾ ആണെന്ന് നേരത്തെ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിൾ ആണെന്ന് ഞാൻ മനസ്സിലാക്കിയത്.
ഷൂട്ടിങ് സെറ്റിലെ അദ്ദേഹത്തിന്റെ പല പെരുമാറ്റങ്ങളും കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് ഇത് തന്നെയാണോ മോഹൻലാൽ സാറിന്റെ മകൻ എന്ന രീതിയിൽ പ്രണവിനെ നോക്കി അതിശയപ്പെട്ട് നിന്നിട്ടുണ്ടെന്നനും അനുശ്രീ പറയുന്നു.
കൂടാതെ ആ സമയത്തൊക്കെ എനിക്ക് തോന്നിപ്പോയി അതിലും ജാഡ എനിക്ക് ഉണ്ടല്ലോ എന്ന്. ആഹാരത്തിന്റെ കാര്യത്തിലായാലും സെറ്റിലെ മറ്റു സൗകര്യങ്ങൾ ഒന്നും അദ്ദേഹത്തിന് ഒരു പ്രശ്നമല്ലായിരുന്നു. ഇത്രയും സിംപിൾ ആയ ഒരു മനുഷ്യൻ വേറെ കാണില്ല എന്നും പ്രണവിനെ കുറിച്ച് പലരും അഭിപ്രായ പെട്ടിരുന്നു. പ്രണവിനെ ഇമോഷണൽ സീനിൽ ഗ്ലിസറിടാൻ പഠിപ്പിച്ചത് താനായിരുന്നു എന്നും ഇനി എത്ര വലിയ നടനാണ് എങ്കിലും ആദ്യം ഗ്ലിസറിടാൻ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന് തമാശയുടെ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും നടി പറയുന്നു.
കൂടാതെ തന്നെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു. എന്നും ഞാൻ സിനിമയിൽ വന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. റിയാലിറ്റി ഷോയിലൂടെ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത് ആ ചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് എന്നാണ് തനിക്ക് തോന്നുന്നത് എന്നും അനുശ്രീ പറയുന്നു. അദ്ദേഹം സിനിമയിൽ ചെയ്തിരുന്ന ഫൈറ്റ് ഒന്നും ഞാൻ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞാണ് അതൊക്കെ കാണുന്നത്. തിയേറ്ററിൽ കണ്ടപ്പോൾ ശെരിക്കും ഞെട്ടിയിരുന്നു എന്നും അനുശ്രീ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…