അർജുൻ അശോകൻ എന്ന നടൻ വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും പ്രേക്ഷക മനസിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞു ഈ താരം. ഹരിശ്രീ അശോകന്റെ മകൻ ആണെങ്കിൽ കൂടിയും അച്ഛനിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ ഉള്ള അവസരം അർജുൻ ലഭിച്ചു എന്ന് തന്നെ പറയാം.
തന്റെ വിവാഹം സാഹചര്യങ്ങളുടെ സമ്മർദം മൂലം ആണ് ഇത്രയും വേഗം നടന്നത് എന്നാണ് അർജുൻ പറയുന്നത്. തന്റെ ഒമ്പത് വർഷം നീണ്ട് നിന്ന പ്രണയത്തിന് ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിരുന്നു എന്നും അർജുൻ പറയുന്നു.
ഒരിക്കലും വിചാരിക്കാത്ത സമയത്ത് ആണ് പ്രണയത്തിൽ നിന്നും വിവാഹത്തിലേക്ക് കടക്കേണ്ടി വന്നത് എന്നും അർജുൻ പറയുന്നു.
തന്റെ 25ആം വയസിൽ ആയിരുന്നു വിവാഹം എന്നും ഈ പ്രായത്തിൽ നടന്നില്ല എങ്കിൽ പിന്നെ, 32 വയസ്സിലെ വിവാഹം ഉള്ളൂ, അച്ഛനും അമ്മയും സമ്മതിച്ചില്ല എങ്കിൽ ഒളിച്ചോടി ആയാലും വിവാഹം ചെയ്യാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്.
ഒളിച്ചോടേണ്ടി വരുമെന്നാണ് കരുതിയത്. ബിടെക് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അവളുടെ കോള്‍ വരുന്നത്. കല്യാണം ഉറപ്പിച്ചെന്ന്. ഞാന്‍ ഞെട്ടിപ്പോയി. നിന്റെ കല്യാണം ഉറപ്പിച്ചോ, ആരുമായിട്ട് എന്ന് ചോദിച്ചു. നിങ്ങളുമായിട്ട് തന്നെ എന്നവള്‍ പറഞ്ഞു.
അതെപ്പോ എന്നായി ഞാന്‍. അതൊക്കെ സമ്മതിച്ചു, വേഗം വീട്ടിലേക്ക് വാ എന്നായി അവള്‍. ഞാനാകെ ഞെട്ടിയ അവസ്ഥയിലായിരുന്നു. സാമ്പത്തികമായി തയ്യാറല്ലായിരുന്നു വിവാഹത്തിന്. അന്ന് മുതല്‍ കല്യാണത്തിന്റെ അന്നുവരെ ഞാന്‍ നിര്‍ത്താതെ ഓടി. എന്തായാലും വിവാഹം സന്തോഷമായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് വിവാഹം നടന്നത് എങ്കിൽ കൂടിയും നല്ലൊരു ഭർത്താവായി ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് എന്നും അർജുൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…