ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ അഭിനയ ലോകത്തേക്ക് എത്തിയ താരം ആസിഫ് അലി. ആദ്യ കാലങ്ങൾ ആയ പരസ്യ മോഡൽ ആയാലും റേഡിയോ ജോക്കിയും ആയുമൊക്കെ പ്രവർത്തിച്ചിട്ടുള്ള താരം ആണ് ആസിഫ്. എന്നാൽ ഏറ്റവും രസകരമായ സംഭവം ആദ്യ ചിത്രം റിലീസ് ചെയ്തതിന് ശേഷം ആണ് മകൻ സിനിമയിൽ അഭിനയിച്ച കാര്യം വീട്ടുകാർ പോലും അറിയുന്നത്.
കൊച്ചിയിൽ കഥ പറയുന്ന ഹണിബീ എന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ വിജയ ചിത്രങ്ങളിൽ ഒന്നാണ്. നടനും സംവിധായകനും നിർമാതാവും ഒക്കെ ആയ ലാലിന്റെ മകൻ ജീൻ പോൾ ലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആസിഫ് അലി ഭാവന ബാബുരാജ് ശ്രീനാഥ് ഭാസി ബാലു എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. കൈരളി ജെബി ജങ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആസിഫ് അലി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഷോയിൽ ലിപ് ലോക്ക് രംഗങ്ങൾ ചെയ്യാൻ പേടി ഉണ്ടോ എന്നായിരുന്നു ചോദ്യം. കഥ അത് ഡിമാന്റ് ചെയ്യുന്നു എങ്കിൽ ചെയ്യാൻ താൻ തയ്യാറാണ് എന്നാണ് ആസിഫ് മറുപടി നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞ സമയത്ത് ഇറങ്ങിയ ചിത്രത്തിൽ ഭാര്യക്ക് ഒപ്പം ഹണിബീ തീയറ്ററിൽ കണ്ട അനുഭവം ആണ് ആസിഫ് അലി പങ്കുവെച്ചത്.
“സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ലിപ്പ് ലോക്ക് സീൻ ചെയ്യുന്നതിൽ ഒരു പ്രശ്നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണി ബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാൻ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്സിൽ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററിൽ പോയി ഈ സീൻ എത്താറായപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീൻ കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി. ആൾ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു – ആസിഫ് അലി പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…