സിനിമ എന്നത് ആർക്കും ശാശ്വതമായ ഒരു മേഖലയല്ല. മികച്ച താരങ്ങൾ ആണെങ്കിൽ പോലും ഭാഗ്യം കൂടി ഉണ്ടെങ്കിൽ മാത്രമേ സിനിമയിൽ തുടർന്ന് പോകാൻ കഴിയുകയുള്ളൂ. മലയാളത്തിൽ അങ്ങനെ വന്നു പോയ ഒട്ടേറെ താരങ്ങൾ ഉണ്ട്. അതിൽ ബാലതാരങ്ങളും ഉണ്ട്. അത്തരത്തിൽ ഒരു താരം ആണ് ബേബി നിവേദിത. നിഷ്കളങ്കമായ ചിരിയും കുട്ടിത്തം നിറഞ്ഞ അഭിനയവും ചെറിയ വായിലെ വലിയ വർത്തമാനവും താരത്തിന് ഒട്ടേറെ ആരാധകർ ഉണ്ടാക്കി.
വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം ആണ് താരം അഭിനയിച്ചത്. കൃത്യമായി പറഞ്ഞാൽ അഞ്ചു ചിത്രങ്ങളിൽ. അതും മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ഒപ്പം ആണ് എന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത. മമ്മൂട്ടിയുടെ മകളുടെ വേഷത്തിൽ 2006 ൽ പളുങ്ക് എന്ന ചിത്രത്തിൽ കൂടി താരം സിനിമ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മോഹൻലാലിനൊപ്പം മകളുടെ വേഷത്തിൽ അല്ലെങ്കിൽ കൂടിയും ഇന്നത്തെ ചിന്ത വിഷയം എന്ന ചിത്രത്തിൽ അഭിനയിച്ചു. ജയറാമിനൊപ്പം കാണാകണ്മണിയിലും ദിലീപിനൊപ്പം മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ ഉം തുടർന്ന് മോഹൻലാലിനൊപ്പം വീണ്ടും ഭ്രമരം എന്ന ചിത്രത്തിൽ ഉം അഭിനയിച്ചു.
തമിഴിൽ ഇളയദളപതി വിജയ് ക്ക് ഒപ്പം അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിൽ അഭിനയിച്ച നിവേദിത മികച്ച സ്വീകരണം ആണ് ലഭിച്ചത്. ജയറാം ചിത്രത്തിൽ കൂടി മികച്ച ബാലതാരത്തിന് ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കൂടി വാങ്ങിയ നിവേദിത പിന്നീട അഭിനയ ലോകത്തിൽ നിന്നും മാറിയിരുന്നു. കാലം മാറിയപ്പോൾ ഈ കൊച്ചു കുറുമ്പി എവിടെ പോയി എന്ന് പ്രേക്ഷകർ തിരഞ്ഞിട്ടുണ്ട്. ബേബി നിവേദിത എന്ന നിവേദിത വിജയന്റെ വിശേഷങ്ങൾ ഇപ്പോൾ ഇങ്ങനെ ഒക്കെ ആണ്.
മലയാളത്തിലെ മറ്റൊരു ബാല താരം ആയ ബേബി നിരഞ്ജനയുടെ സഹോദരി കൂടി ആണ് നിവേദിത. കണ്ണൂർ ആണ് സ്വദേശം. സിനിമയിൽ മിന്നി നിൽകുമ്പോൾ ആണ് അഭിനയത്തോട് വിട പറഞ്ഞു നിവേദിതയും നിരഞ്ജനയും പഠന തിരക്കുകളിലേക്ക് പോകുന്നത്. സിനിമയോട് വിട പറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. നിവേദിത ഈയിടെ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു.
മുടി പറ്റ വെട്ടിയ ആ രൂപം പലർക്കും ഉൾകൊള്ളാൻ ആയില്ല. മെലിഞ്ഞു വിഷമത്തോടെ ഇരിക്കുന്ന ഫോട്ടോ കണ്ട ആരാധകർ കാരണം തിരക്കി എങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിവേദിത ഇപ്പോൾ കോഴിക്കോട് എൻഐടിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്.
കെമിക്കൽ എഞ്ചിനീറിങ്ങിൽ രണ്ടാമത്തെ വർഷത്തിലേക്ക് കടന്നിരിക്കുകയാണ് നിവേദിത. നല്ലൊരു പ്രൊഫഷണൽ ഡിഗ്രി സ്വന്തമാക്കിയ ശേഷം സിനിമയിലേക്ക് തിരിച്ചു വരണം എന്നാണ് നിവേദിത പറയുന്നത്. മെറിൻ സ്ട്രിപ്പോക്കെ പഠിച്ചിറങ്ങിയ ജൂലിയാർഡ് യൂണിവേഴ്സ്റ്റിയിലോ ന്യൂയോർക്ക് ഫിലിം അക്കാദമിയിലോ പോയി പഠിക്കണം എന്നാണ് ആഗ്രഹമെന്നും നിവേദിത പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…