2005 ൽ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറിയ നടൻ ആണ് ബാലു വര്ഗീസ്. ദിലീപ് നായകനായി എത്തിയ ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ബാല്യകാലം അഭിനയിച്ചു ആയിരുന്നു ബാലുവിന്റെ തുടക്കം. ഇന്ന് മലയാള സിനിമയിൽ യുവ നായകന്മാരിൽ രണ്ടാം നിരയിൽ ഉള്ള താരം കൂടി ആണ് ബാലു വർഗീസ്.
അഭിനയ മികവ് കൊണ്ട് മാത്രം മലയാളത്തിൽ കഴിഞ്ഞ 15 വര്ഷമായി നിൽക്കുന്ന ആൾ കൂടി ആണ് ബാലു എന്ന് വേണം പറയാൻ. കോമഡിക്ക് ഒപ്പം സീരിയസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി തരാം ഇപ്പോൾ. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ 2021 ൽ മികച്ച ഒരു വിജയം നേടിയ ബാലു വര്ഗീസ് നടനും സംവിധായകനും നിർമാതാവും ഒക്കെയായ ലാലിന്റെ അനന്തരവൻ കൂടി ആണ്.
ബാലു വർഗീസ് വിവാഹം കഴിച്ചിരിക്കുന്നത് നടി എലീനയെ ആണ്. മോഡലിംഗ് രംഗത്ത് കൂടി സിനിമ മേഖലയിൽ കടന്ന് വന്ന താരം കൂടിയാണ് എലീന. ഫഹദിന്റെയും ആസിഫ് അലിയുടെയും ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്. ബാലു വർഗീസും എലീനയും നീണ്ട കാലത്തെ പ്രണയത്തിൽ ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വിവാഹം കഴിച്ചത്.
ഏലീനയുടെ ജന്മദിനത്തിൽ ആയിരുന്നു ബാലു വർഗീസ് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ഈ പ്രണയം പറയുമ്പോൾ അടുത്ത സുഹൃത്തുക്കളായ ഗണപതി , ആസിഫ് അലി , അർജുൻ അശോകൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിവാഹത്തിനും തുടർന്ന് ബേബി ഷവർ നടത്തിയപ്പോൾ എല്ലാം ഈ കൂട്ടുകാർ ബാലുവിനൊപ്പം ഉണ്ടായിരുന്നു. ഹണി ബീ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ബാലു വര്ഗീസ് എന്ന താരം ശ്രദ്ധ നേടുന്നത്.
വിജയ് സൂപ്പറും പൗർണ്ണമിയും കിംഗ് ലെയറും എല്ലാം ബാലുവിന്റെ മികച്ച കോമഡി ചിത്രങ്ങൾ ആയിരുന്നു. ഭാര്യ എലീനക്ക് ഒപ്പം ബാലു വര്ഗീസ് നടത്തിയ ഒരു അഭിമുഖം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒട്ടേറെ രസമകാരമായ ചോദ്യങ്ങളും അതിനു രസകരമായ മറുപടികളും ബാലു നൽകി. എലീനക്ക് മുന്നിൽ വെച്ച് തന്നെ ആയിരുന്നു ഈ മറുപടികൾ എന്നുള്ളതാണ് പ്രസക്തം.
ആരുടെയെങ്കിലും ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് ഉണ്ട് എന്ന് തന്നെ ആയിരുന്നു ബാലു മറുപടി നൽകിയത്. ഭാര്യയുടെ ബ്രഷ് മാറി ഉപയോഗിച്ചിട്ടുണ്ട്. അറിയാതെ സംഭവിച്ചത് ആണ് എന്നായിരുന്നു ബാലു പറഞ്ഞത്. കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം ഉണ്ട് എന്ന് തന്നെ ആയിരുന്നു ഇതിനുള്ള മറുപടിയും.
അതാണ് ഇപ്പോൾ തന്റെ ഭാര്യയായി കൂടെ ഉള്ളത് എന്നും വിജയ് സൂപ്പറും പൗർണ്ണമിയും അയാൾ ഞാനല്ല എന്നി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. അതുവഴി ആയിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഇപ്പോൾ ഒരു കുട്ടിയും ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…