മലയാളത്തിൽ മുഖവുര ആവശ്യം ഇല്ലാത്ത ദമ്പതികൾ ആണ് ബീന ആന്റണിയും മനോജ് എന്നിവർ. ഇരുവരും ജീവിതത്തിൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് 17 വർഷത്തിൽ ഏറെയായി. വിവാഹ വാർഷികത്തിൽ ഭാര്യക്ക് സമ്മാനം ആയി നൽകിയത് ചക്ക ആയിരുന്നു എന്നാണ് മനോജ് സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്.
എപ്പോൾ ഇരുവരുടെയും പ്രണയകഥ വൈറൽ ആകുകയാണ്. മുംബൈയിൽ ഒരു ഷോക്ക് ഇടയിൽ ആണ് ഇരുവരും ആദ്യമായി കാണുന്നത്. തുടർന്ന് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. എന്നാലും വീട്ടുകാരുടെ സമ്മത്തോടെയും ആശിർവാദത്തോടെയും വിവാഹം കഴിക്കാനുള്ള ഭാഗ്യവും ഇരുവർക്കും ഉണ്ടായി. മനോജ് ബീനയെ അടുത്ത് അറിയും മുന്നേ കരുതിയിരുന്നത് ഇവർക്ക് ഭയങ്കര ജാഡ ആണല്ലോ എന്നായിരുന്നു.
എന്നാൽ അടുത്ത് അറിഞ്ഞിയപ്പോൾ ആണ് ഭയങ്കര പാവം ആണെന്ന് മനസിലാക്കിയത്. എന്നാൽ വിവാഹം കഴിയുന്നതിനു മുന്നേ തന്നെ ബീന ആന്റണിക്ക് ഒട്ടേറെ അപവാദകഥകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം വേദനയോടെ മനോജ് ഓർക്കുന്നു.
അച്ഛനോ അമ്മയോ ഇല്ലാതെ വീടിനു പുറത്തിറങ്ങാതെ ബീനയെ പാട്ടി നിരവധി ആരോപണങ്ങൾ ഉയർന്നത് അവൾക്കും വേദന ആയിരുന്നു. ഒരു ദിവസം വിദേശത്തു നിന്നും ഒരാൾ വിളിച്ചു ബീന ഷാർജയിൽ ഉണ്ടെന്നു മനോജിനോട് പറഞ്ഞു. എന്നാലപ്പോൾ ബീന വീട്ടിൽ ഉണ്ടെന്നു മനോജ് പറഞ്ഞു.
തുടർന്ന് ബീനയുടെ വീട്ടിലെ ഫോൺ നമ്പർ നൽകി ബീനയോടു നേരിട്ട് സംസാരിക്കാൻ അയാളോട് താൻ പറഞ്ഞു. ബീന ആന്റണി എന്ന പേരാണ് തെറ്റിദ്ധാരണകൾക്ക് കാരണം ആകുന്നത് എന്നും മനോജ് പറയുന്നു.
കൂടുതൽ ഒന്നും താൻ പറയാത്തത് അത് ബീനക്ക് വിഷമം ആകുമെന്ന് കരുതി ആണ്. ഇരുവർക്കും ആരോമൽ എന്ന മകൻ ആണ് ഉള്ളത്. ചെറുപ്പ കാലം മുതൽ അഭിനയ ലോകത്തിൽ ഉള്ള ബീന ആന്റണി ഇപ്പോൾ സീരിയൽ രംഗത്തിൽ സജീവം ആണ്. മനോജ് സിനിമയിലും സീരിയലിലും ഒരുപോലെ മിന്നി തിളങ്ങി നിൽക്കുകയും ചെയ്യുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…