മലയാളികൾക്ക് ഏറെ സുപരിചിതമായ നടിമാരിൽ ഒരാൾ ആയിരിക്കും ബീന ആന്റണി. ആദ്യ കാലങ്ങളിൽ സിനിമയിൽ ആയിരുന്നു താരം നിന്നിരുന്നത് എങ്കിൽ പിന്നീട് തന്റെ അഭിനയ തട്ടകം സീരിയൽ മേഖല ആയി ബീന ആന്റണി തിരഞ്ഞെടുക്കുക ആയിരുന്നു.
എറണാകുളം സ്വദേശിയായ താരം ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ കൂടി ബാലതാരമായി ആണ് അരങ്ങേറുന്നത്. തുടർന്ന് മലയാളത്തിൽ ഇന്നും ഏറ്റവും കൂടുതൽ തീയറ്റർ റൺ കിട്ടിയ ഗോഡ് ഫാദർ എന്ന ചിത്രത്തിൽ താരം അഭിനയിച്ചു. ഈ ചിത്രം കഴിഞ്ഞതോടെ ആയിരുന്നു ബീന ആന്റണി മലയാള സിനിമയിൽ തിരക്കേറിയ അഭിനേതാവ് ആയി മാറുന്നത്.
1991 മുതൽ അഭിനയ ലോകത്തിൽ അത് ടെലിവിഷനിലും സിനിമ ലോകത്തിലും അഭിനയച്ചു ശ്രദ്ധ നേടിയ ആൾ കൂടി ആയിരുന്നു ബീന ആന്റണി. സിനിമ സീരിയൽ നടനും സ്റ്റേജ് ഷോകളിലെ മിന്നും താരവുമായ മനോജ് നായർ ആണ് ബീനയുടെ ഭർത്താവ്. ആരോമൽ എന്ന മകനുമുണ്ട് ഇരുവർക്കും.
അഭിനയ ലോകത്തിൽ എത്തി ആദ്യ കാലത്തിൽ ജീവിതത്തിൽ ഉണ്ടായ ഏറ്റവും മോശവും ഇന്നും മറക്കാനും കഴിയാഞ്ഞതെ അനുഭവത്തെ കുറിച്ചാണ് ഇപ്പോൾ ബീന ആന്റണി മനസ്സ് തുറന്നത്. തന്റെ വ്യക്തി ജീവിതത്തിൽ താൻ അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ ദുരിതങ്ങളിൽ ഒന്നായി ആണ് ബീന ഇതിനെ കാണുന്നത്.
സിനിമയിൽ എത്തിയ കാലഘട്ടത്തിൽ സീരിയസ്സ് ആയിട്ടുള്ള ഒരു പ്രണയം തനിക്ക് ഉണ്ടായിരുന്നു എന്ന് ബീന പറയുന്നു. താൻ അങ്ങോട്ട് ആയിരുന്നു അയാളോട് തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നത്. തൻ തന്റെ പ്രണയം പറഞ്ഞതോടെ അയാൾ തന്നോട് ഒക്കെ പറയുക ആയിരുന്നു. തന്റെ വീട്ടിലും ഈ പ്രായത്തിനെ കുറിച്ച് അറിയാമായിരുന്നു.
എന്നാൽ ആ പ്രണയം മുന്നോട്ട് പോകുമ്പോൾ എട്ട് വർഷങ്ങൾക്ക് ശേഷം ആയിരുന്നു ആ സത്യം താൻ അറിയുന്നത്. നടനും സുഹൃത്തുമായ കൃഷ്ണ കുമാർ ആയിരുന്നു അക്കാര്യം തന്നോട് പറഞ്ഞത്. നിന്നെ അയാൾ ചതിക്കുക ആണ് എന്നും അയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛൻ ആണെന്നും കൃഷ്ണ കുമാർ തന്നോട് പറഞ്ഞത്.
കൃഷ്ണ കുമാർ പറഞ്ഞത് തന്റെ ഭാര്യയുടെ വീടിന്റെ അടുത്താണ് അയാൾ ഭാര്യക്കും കുട്ടിക്കും ഒപ്പം താമസിക്കുന്നതെന്ന് ആയിരുന്നു. പെട്ടന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നും എന്നാൽ പിന്നീട് ആ സത്യം താൻ നേരിട്ട് മനസിലാക്കിയപ്പോൾ വല്ലാത്തൊരു ഷോക്ക് ആയിരുന്നു എങ്കിൽ കൂടിയും ആ ബന്ധം അന്ന് താൻ അവസാനിപ്പിക്കുക ആയിരുന്നു. ബീന ആന്റണി പറയുന്നു
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…