24 വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു ജോജു ജോർജ്ജ് എന്ന നടൻ ഉണ്ട്. പക്ഷെ അഭിനയതികവിന്റെ മൂർത്തി ഭാവമായി ജോസഫിൽ ജോജു എത്തിയതോടെ ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുന്നു.
24 വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു ജോജു ജോർജ്ജ് എന്ന നടൻ ഉണ്ട്. പക്ഷെ അഭിനയതികവിന്റെ മൂർത്തി ഭാവമായി ജോസഫിൽ ജോജു എത്തിയതോടെ ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുന്നു.
1995ൽ പുറത്തിറങ്ങിയ മഴവിൽ കൂടാരം എന്ന ചിത്രത്തിൽ തുടങ്ങിയ അഭിനയ ഓട്ടത്തിൽ 24 വർഷം പിന്നിടുമ്പോൾ 16 വർഷവും ജൂനിയർ ആർട്ടിസ്റ് ആയി ആണ് ജോജു നിന്നത്. അഭിനയമെന്ന് ജ്വരം മനസിൽ പേറി യാതൊരു പരാതിയും പരിഭവവും ഇല്ലാതെ, അതിന് ജോജു തന്നെ നൽകിയ മറുപടിയാണ് ജോസഫ്.
ജീവിതത്തിൽ എല്ലാ സമയത്തും ഒരുപോലെ ആയിരുന്നില്ല എന്നും എന്നാൽ താൻ ജീവിതത്തിൽ ഏറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് ജോജു ജോർജ്ജ് പറയുന്നു. സിനിമയില്‍ തിളങ്ങാതെനിന്ന കാലത്ത് തന്നെ സഹായിച്ച ബിജുമേനോനെ ആണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. സുഹൃത്തുക്കളിലെ പ്രിയപ്പെട്ടവനാണ് അദ്ദേഹം. അദ്ദേഹത്തെ പരിയചപ്പെട്ടത് ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നുവെന്നും നാട്ടില്‍ പോലുംഅറിയപ്പെട്ടത് ബിജു മേനോന്റെ സുഹൃത്തായി ആണ് ജോജു പറയുന്നു. നല്ല ഡ്രസില്ലാതെ നടക്കുന്നത് കണ്ട് അദ്ദേഹം വസത്രങ്ങള്‍ വാങ്ങിതന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
”അന്നൊക്കെ ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല ഡ്രസ്സാണ് രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ജോലിക്ക് ഇട്ടുകൊണ്ട് പോയിരുന്നത് ” ജോജു പറയുന്നു.
തനിക്ക് നടന്‍ എന്നൊരു മേല്‍വിലാസം ഉണ്ടെങ്കില്‍ അതിന് കാരണം ബിജു മേനോനാണ്. ആരും കാണാതെ കണ്ണ് നിറഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഒരിക്കലും തീരാത്ത കടപ്പാടാണ് ബിജു മേനോനോടുള്ളതെന്നും ജോജു പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…