മലയാള സിനിമയിലെ ഏറ്റവും മികച്ച താര ജോഡികൾ ഒരു പക്ഷെ സംയുക്തയും ബിജു മേനോനും ആയിരിക്കും. കാരണം ഇതുവരെ ഒരു ജീവിതത്തിൽ ആയാലും സിനിമയിൽ ആയാലും ഇരുവരെയും ചേർന്നുള്ള ഒരു വിവാദങ്ങളും ഉണ്ടായില്ല എന്ന് വേണം പറയാൻ.
1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ജയറാമിന്റെ നായിക ആയി ആയിരുന്നു സംയുക്തയുടെ അഭിനയ ലോകത്തിലേക്ക് ഉള്ള അരങ്ങേറ്റം. വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് സംയുക്ത ചെയ്തിട്ടുള്ളത്.
18 ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള സംയുക്ത മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുണ്ട്. പ്രണയത്തിന് ശേഷം ഒന്നിച്ച താരജോഡികൾ ആണ് ബിജു മേനോനും സംയുക്ത വർമയും. ഇവരും തമ്മിൽ പ്രണയം ഉണ്ടായതിനെ കുറിച്ച് നേരത്തെ ബിജു മേനോൻ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല. ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍. ഒരുമിച്ചു രണ്ട് സിനിമ ചെയ്തപ്പോള്‍ ആള്‍ക്കാരാണ് സംസാരിച്ചു തുടങ്ങിയത് ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവാണെന്നും ഒക്കെ. അങ്ങനെ ആള്‍ക്കാര്‍ സംസാരിച്ചു തുടങ്ങിയതിനു ശേഷമാണ് ഞങ്ങള്‍ അതിനെ പറ്റി ആലോചിച്ചതുതന്നെ.
അവര്‍ അങ്ങനെ പറഞ്ഞ് പറഞ്ഞ് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് നമ്മള്‍ ആലോചിക്കുന്നത്. ഞങ്ങളുടെ പ്രണയത്തില്‍ വില്ലന്മാര്‍ ഉണ്ടായിരുന്നില്ല. ആള്‍ക്കാര്‍ക്കിഷ്ടമായിരുന്നു ഈ ഒരു ജോഡി. പിന്നെ ഞങ്ങളുടെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.
ഞങ്ങള്‍ രണ്ടു പേരും തൃശൂരില്‍ നിന്നാണ്. ഒരു മിഡില്‍ ക്ലാസ് കുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഒരു വില്ലന്‍ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല” വിവാഹ ശേഷം സംയുക്ത അഭിനയ ലോകത്തു നിന്നും വിട വാങ്ങി എങ്കിൽ കൂടിയും ഇന്നും ഈ താര ജോഡികൾക്ക് ആരാധകർ ഏറെയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…