ദൃശ്യത്തിൽ അഭിനയിക്കേണ്ടിരുന്നത് മോഹൻലാലിന് പകരം ശ്രീനിവാസൻ; എന്നാൽ നൂറുകോടി നേടിയ ആ ചിത്രം മൂന്നുകോടി പോലും നേടില്ലായിരുന്നു എന്ന് നിർമാതാവിനെ വെളിപ്പെടുത്തൽ; തന്നിൽ നിന്നും ചിത്രം കൈവിട്ട് പോയതിനെങ്ങനെ എന്നും താരം..!!
ഒരു സിനിമയിലേക്ക് ഒരു താരത്തിനെ തീരുമാനിക്കുകയും പിന്നീട് മാറ്റം വരുത്തുകയും എല്ലാം ചെയ്യുന്നത് സർവ്വ സാധാരണമായ വിഷയം ആണ്. എന്നാൽ ചിത്രങ്ങളിൽ ആദ്യം തീരുമാനിച്ച ആളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുമ്പോൾ അതിന് വലിയ രീതിയിൽ ഉള്ള സ്വീകരണങ്ങൾ ലഭിക്കാറുണ്ട്.
അത്തരത്തിൽ മലയാളികൾ എന്നും ഓർമയിൽ സൂക്ഷിക്കുന്ന രാജാവിന്റെ മകൻ എന്ന മോഹൻലാൽ സൂപ്പർ താര പദവിയിലേക്ക് മാറിയ ചിത്രത്തിൽ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു. അതുപോലെ ദൃശ്യം എന്ന ചിത്രത്തിൽ മമ്മൂട്ടിയെ ആദ്യം പരിഗണിച്ചിരുന്നു എങ്കിൽ കൂടിയും അദ്ദേഹം താല്പര്യം കാണിക്കാതെ ആയിരുന്നു ആ ചിത്രത്തിലേക്ക് മോഹൻലാൽ എത്തുന്നത് എന്ന് നിരവധി വാർത്തകൾ നേരത്തെ തന്നെ എത്തിയിട്ടുണ്ട്.
എന്നാൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ ആദ്യം നായകനായി എത്തേണ്ടി ഇരുന്നത് ശ്രീനിവാസൻ ആയിരുന്നു എന്നുള്ള വാദവും ചിത്രം ആന്റണി പെരുമ്പാവൂർ അല്ല താൻ ആയിരുന്നു നിർമ്മിക്കേണ്ടി ഇരുന്നത് എന്നുള്ള വാദവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് സി എസ് പിള്ള. അദ്ദേഹം പറയുന്നത് ഇങ്ങനെ…
‘ദൃശ്യം എന്ന ചിത്രം എന്റെ അടുത്തായിരുന്നു ആദ്യം എത്തുന്നത്. ദൃശ്യം എന്ന ചിത്രത്തിന്റെ കഥ ആദ്യം കേൾക്കുന്നത് താൻ ആയിരുന്നു. കേട്ടപ്പപ്പോൾ തന്നെ ഞാൻ ജീത്തുവിനോട് ചിത്രം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് ചിത്രത്തിന് നൽകിയ പേര് ദൃശ്യം എന്നായിരുന്നില്ല. ജനമൈത്രി പോലീസ് എന്നായിരുന്നു.
കഥ കേട്ടപ്പോൾ തന്നെ ചെയ്യാം എന്നുള്ള തീരുമാനത്തിലേക്ക് താൻ എത്തിയിരുന്നു. എന്നാൽ ആ ചിത്രത്തിലേക്ക് ഞാൻ തീരുമാനിച്ചിരുന്ന നായകൻ മോഹൻലാൽ ആയിരുന്നില്ല മറിച്ച് ശ്രീനിവാസൻ ആയിരുന്നു. ഞാൻ അത് ജീത്തുവിനോട് പറയുകയും ചെയ്തിരുന്നു. അതുപോലെ നായിക മീനയല്ല മീര വാസുദേവൻ ആയിരുന്നു. ശ്രീനിവാസൻ മതി എന്ന് ഞാൻ ആയിരുന്നു പറഞ്ഞത്.
അങ്ങനെ എല്ലാം തീരുമാനിച്ച് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അവസാന സമയം ഞാനും മാനേജരും തമ്മിൽ ചില അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടായി. ഈ സിനിമയുടെ പേരിൽ ചില സംസാരങ്ങൾ ഉണ്ടായി. അങ്ങനെ ആ ചിത്രം എന്റെ കയ്യിൽ നിന്നും പോയി. പിന്നീട് ആ ചിത്രം ദൃശ്യം എന്ന പേരിൽ എത്തുന്നത്. എന്നോട് കഥ പറഞ്ഞു നാല് വർഷങ്ങൾക്ക് ശേഷം ആയിരുന്നു അത് മോഹൻലാൽ ചെയ്യുന്നത്.
എന്നാൽ മോഹൻലാൽ അഭിനയിച്ചപ്പോൾ നൂറുകോടി നേടിയ ശ്രീനിവാസൻ ആയിരുന്നു എങ്കിൽ മൂന്നുകോടി ആയിരിക്കും കിട്ടുക. എന്നാൽ ആ മൂന്നുകോടിയിൽ ഞാൻ സന്തോഷിച്ചേനെ.. കാരണം നായകൻ ശ്രീനിവാസൻ ആണ്. ശ്രീനിവാസൻ അഭിനയിച്ച് എത്ര പണം കിട്ടിരുന്നു എങ്കിലും ഞാൻ സന്തോഷിച്ചേനെ.. എന്നാൽ ആന്റണി പെരുമ്പാവൂർ ദൃശ്യം നിർമ്മിക്കുന്നതിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ടെന്നും സി എസ് പിള്ള പറയുന്നു.