മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ എന്നും ഒരു വലിയ നാഴികക്കല്ല് തന്നെയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം.
ദൃശ്യം സമയത്തു ഉണ്ടായ ഒരു സംഭവമാണ് സംവിധായകൻ രഞ്ജിത് വ്യക്തമാക്കിയത്;
”ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍ സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ട് നില്‍ക്കാന്‍ ആവുന്നില്ല. എന്ന് പറഞ്ഞുകരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷെ അതിനാക്കാള്‍ ഉപരി ലാലിന്റെ വലിയ ഫാനാണ് ആന്റണി. ഈ ആരാധന ജിത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല”.
മോഹൻലാൽ രഞ്ജിത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഡ്രാമ റിലീസിന് ഒരുങ്ങിരിക്കുകയാണ്. നവംബർ 1ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…