മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു സിനിമ താരംകൂടി വിടപറഞ്ഞു പോയി. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു നടി ചിത്ര അന്തരിച്ചത്. 2021 തിരുവോണ ദിനത്തിൽ ആ വാർത്തയും മലയാളികൾ കണ്ടു.
സിനിമ ലോകത്തിൽ സജീവമായി നിൽക്കുമ്പോൾ തന്നെ ആയിരുന്നു ചിത്ര അഭിനയ ലോകത്തിൽ നിന്നും പിന്മാറുന്നത്. അതിനുള്ള കാരണം ആയി മാറിയത് വിവാഹവും അച്ഛന്റെ അസുഖവുമായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ചിത്ര നായികയായും സഹനടിയായും വില്ലത്തി ആയുമെല്ലാം അഭിനയിച്ചിട്ടുണ്ട്.
ആറാം വയസിൽ അപ്പൂർവ്വ രാഗത്തിൽ ഒരു കത്ത് നൽകുന്ന ഷോട്ടിൽ അഭിനയിച്ചു എങ്കിൽ കൂടിയും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നതോടെ ആണ് ചിത്ര ശ്രദ്ധിക്കപ്പെടുന്നത്. പരസ്യ ചിത്രങ്ങളിൽ പ്രത്യേകിച്ച് ഇദയം നല്ലെണ്ണയുടെ പരസ്യത്തിൽ അഭിനയിച്ച ചിത്രക്ക് വമ്പൻ സ്വീകാര്യത ലഭിച്ചിരുന്നു.
പിൽക്കാലത്തിൽ നല്ലെണ്ണ ചിത്ര എന്നും താരം അറിയപ്പെട്ടു. ലോഹിതദാസ് സംവിധാനം ചെയ്ത ദിലീപ് നായകനായി എത്തിയ സൂത്രധാരൻ എന്ന ചിത്രത്തിൽ റാണിമ്മ എന്ന വേഷത്തിൽ ആണ് സിനിമയിൽ അവസാനമായി ചിത്ര എത്തിയത്. അസുഖം വന്നപ്പോൾ അമ്മക്കൊപ്പം നിൽക്കാൻ ചിത്രക്ക് സിനിമ തിരക്കുകൾ മൂലം കഴിയാതെ പോയി.
തുടർന്ന് അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് അമ്മയുടെ വിയോഗത്തിന് ശേഷം ചിത്ര അച്ഛന് താങ്ങും തണലുമായി മാറി. സിനിമയിൽ തിരക്കുകളിൽ നിൽക്കുമ്പോൾ ആയിരുന്നു അമ്മ മരിക്കുന്നത്. തുടർന്ന് താൻ വിവാഹം കഴിക്കുന്നത്. വിവാഹ ജീവിതത്തിന്റെ തുടക്ക കാലത്തിൽ താനും ഭർത്താവും അപരിചിതരെ പോലെ ആയിരുന്നു.
ആറുമാസത്തോളം അങ്ങനെ തന്നെ. പ്രത്യേകിച്ച് ഒരു ഇഷ്ടമോ അതുപോലെ വെറുപ്പോ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഭർത്താവ് തന്നോട് പറഞ്ഞ വാക്കുകളും നൽകിയ പിന്തുണയും വളരെ വലുതായിരുന്നു. ഭർത്താവിന്റെ കുടുംബത്തിന് താൻ അഭിനയിക്കുന്നത് ഇഷ്ടമാകില്ല എന്ന് കരുതി താൻ അഭിനയം നിർത്താൻ തീരുമാനിക്കുന്നത്.
എന്നാൽ എന്റെ കുടുംബത്തിൽ ഉള്ള സ്ത്രീകൾ ജോലിക്ക് പോകുന്നവർ ആണെന്നും അതുകൊണ്ട് തന്നെ നിന്റെ ജോലി നിഷേധിക്കപ്പെടില്ല എന്നും അദ്ദേഹം തന്നോട് പറഞ്ഞു. അച്ഛന്റെ അസുഖം ആണ് അഭിനയിക്കാൻ പോകാതെ ഇരിക്കുന്നതിന് ഉള്ള കാരണം എങ്കിൽ അച്ഛനെ താൻ നോക്കിക്കൊള്ളാം എന്നും അദ്ദേഹം തന്നോട് പറഞ്ഞു.
ആ നിമിഷം ഞാനും അദ്ദേഹവും ഭാര്യ ഭർത്താക്കന്മാരായി മാറുന്നത്. തുടർന്ന് സീരിയൽ ലോകത്തിൽ സജീവമായി മാറി ചിത്ര. വിജയരാഘവൻ എന്നായിരുന്നു ചിത്രയുടെ ഭർത്താവിന്റെ പേര്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…